23മാര്‍ച്ച് 2016
ന്യൂഡല്‍ഹി : നടപ്പ് സാമ്പത്തികവര്ഷംഇന്ന് (23-03-2016) വരെയുള്ളകണക്ക് പ്രകാരംരാജ്യത്ത് 7008 ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചിട്ടുണ്ട്. ദീന് ദയാല്‍ ഉപാധ്യായ ഗ്രാമജ്യോതിയോജന പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം7000 ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കണമെന്ന ലക്ഷ്യം നിശ്ചിത കാലാവധിയ്ക്ക് ഒരാഴ്ച മുമ്പുതന്നെ കൈവരിച്ചതായി കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ. പീയൂഷ്ഗോയല്‍ അറിയിച്ചു.
സ്വാതന്ത്യ ദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തവേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ മോദി നല്കിയ
ആഹ്വാന പ്രകാരം 2018 മെയ് ഒന്നോടെ രാജ്യത്ത് ഇനിയും വൈദ്യുതി എത്താത്ത 18452 ഗ്രാമങ്ങള്‍ കൂടിവൈദ്യുതീകരിക്കാനുള്ള ശ്രമങ്ങളാണ് നടന്ന്വരുന്നത്.