Top Stories
അജയ്യമായ ഖുർആനിന്റെ പ്രചാരകരും പ്രബോധകരുമായി നാം റമദാനിനെ ധന്യമാക്കുക .
June 08, 2016

islahi08, June 2016
മംഗഫ് – ആത്മ ചൈതന്യം നൽകുന്ന റമദാനിൻറെ പവിത്രമായ ദിനരാത്രങ്ങൾ ജീവിതലക്ഷ്യം കൈവരിക്കുവാനും സഹജീവികളുടെ പ്രശ്നങ്ങൾക്ക് അറുതി വരുത്തുവാനും പീഡിതരും അശരണരുമായ ലോകമുസ്ലിം ജനതക്കു വേണ്ടി പ്രാർത്ഥിക്കുവാനും നാം പ്രത്യേകം ശ്രദ്ധിക്കണമെന്നും കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്സംഘടിപിച്ച അഹ്ലൻ വസഹലൻ യാ റമദാനിൽ യുവപണ്ഡിതനും വാഗ്മിയുമായ ഐഎസ്എം സംസ്ഥാന വൈസ്പ്രസിഡന്റ് അബ്ദുറഷീദ്കൊടക്കാട്പറയുകയുണ്ടായി. വിശ്വാസിയുടെ വഴികാട്ടിയും മനുഷ്യ കുലത്തിന്റെ മാർഗദർശിയുമായ വിശുദ്ധ ഖുർആൻ അവതീർണമായത്തിന്റെ ഓർമപുതുക്കലുമാണ്. ഖുർആനിന്റെ വെളിച്ചത്തിൽ കഴിഞ്ഞ കാലങ്ങളെ വിലയിരുത്തുകയും വരും കാലജീവിതത്തെ പുതുക്കി പണിയുവാനും സാമ്പത്തിക ശുദ്ധീകരണമായ സകാത്തും മറ്റു ധാനധർമങ്ങളും ഓരോ വിശ്വാസിയും പ്രത്യേകം ശ്രദ്ധിക്കണമെന്നും പറയുകയുണ്ടായി. ഇസ്ലാഹി സെന്റര്പ്രസിഡന്റ് പിഎൻ അബ്ദുൽലത്തീഫ്മദനി അധ്യക്ഷത വഹിച്ചു. പണ്ഡിതന്മാരായ എംഎസ്എം സംസ്ഥാന വൈസ്പ്രസിഡന്റ് അംജദ്മദനി ,ശബീബ്സ്വലാഹി, അഷ്കർ സ്വലാഹി, പിഎൻ അബ്ദുറഹ്മാൻ, ഷബീർ സലഫി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപിച്ചു. ടിപി അബ്ദുൽ അസീസ്, ഉസൈമത് എന്നിവർ പ്രസീഡിയം അലങ്കരിച്ചു. എൻ കെ അബ്ദുസ്സലാം സ്വാഗതവും ടി ടി കോയ നന്ദിയും രേഖപ്പെടുത്തി.

Share this post: