Top Stories
ആയഞ്ചേരി പ്രദേശ വാസികളുടെ സംഗമവും സഅദി ഉസ്താദിനുള്ള സ്വീകരണവും നാളെ(ശനി) മനാമയില്‍
June 03, 2016

03, June 2016
മനാമ: കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികളുടെ സംഗമവും ആയഞ്ചേരി ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി പ്രസിഡന്‍റും കോഴിക്കോട് ജില്ലാ എസ്.വൈ.എസ് പ്രസിഡന്‍റുമായ സി.എഛ് മഹ് മൂദ് സഅദിക്കുള്ള സ്വീകരണവും നാളെ (ശനി) രാത്രി 9 മണിക്ക് മനാമ സമസ്ത മദ്റസയില്‍ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫക്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രമുഖര്‍ സംബന്ധിക്കും.
സംഗമത്തില്‍ ആയഞ്ചേരി, തിരുവള്ളൂര്‍, വില്ല്യാപ്പള്ളി, പുറമേരി, വേളം പഞ്ചായത്തില്‍ പെട്ടവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973-33015420, 34064116 ല്‍ ബന്ധപ്പെടുക.

Share this post: