Top Stories
ഇസ് ലാമിക ലോകത്തിന് ഇന്ത്യയുടെ സംഭാവന നിസ്തുലം ശൈഖ് ഫരീദ് അല് ഇമാദി
February 29, 2016

quran expoഫെബ്രുവരി 27, 2016
കുവൈത്ത് അബ്ബാസിയ : സഹസ്രാബ്ദങ്ങളുടെ സാംസ്കാരിക പാരന്പര്യമുള്ള ഇന്ഡ്യന് സമൂഹം ഇസ് ലാമിക സമൂഹത്തിന് നല്കിയ സംഭാവനകള് നിസ്തുലമാണെന്ന് കുവൈത്ത് ഔഖാഫ് മന്ത്രാലയം അണ്ടര് സെക്രട്ടറി ശൈഖ് ഫരീദ് അല് ഇമാദി പ്രസ്താവിച്ചു. കുവൈത്ത് അബ്ബാസിയ പാക്സ്ഥാന് സ്കൂളില് മഹാത്ഭുതം ഖുര്ആന് എന്ന പ്രമേയത്തില് കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ഔഖാഫ് മന്ത്രാലയത്തിന്റെ മേല്നോട്ടത്തില് സംഘടിപ്പിച്ച ഖുര്ആന് എക്സ്പോയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഏഴ് നൂറ്റാണ്ടിലധികം മുസ് ലിം രാജാക്കന്മാര് ഭരണം നടത്തിയ ഇന്ഡ്യയില് നിന്നും അറിയപ്പെടുന്ന ഹദീഥ് പണ്ഡിതന്മാരും പ്രമുഖമായ ഗ്രന്ഥങ്ങളും ഇസ് ലാമിക ലോകത്തിന് ലഭിച്ചിട്ടുണ്ടെന്നും ലോകത്തിന്റെ മുക്ക് മൂലകളില് വ്യാപിച്ച് കിടക്കുന്ന ഇന്ഡ്യന് സമൂഹം ലോകത്തിന് മാതൃകാ യോഗ്യമായ സംഭാവനകള് അര്പ്പിക്കണമെന്നും അതിന്റെ ഭാഗമാണ് കുവൈത്തിലെ പ്രമുഖ ഇന്ഡ്യന് സംഘടനായ ഇസ് ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച ഖുര്ആന് എക്സ്പോ പരിശുദ്ധ ഖുര്ആന് പ്രവാചകന് (സ്വ) അദ്ധേഹത്തിന്റെ പ്രവാചകത്വത്തിന്റെതെളിവായി അല്ലാഹു നല്കിയ ദിവ്യത്ഭുതം (മുഅ്ജിസത്ത്) ആണെന്നും അത് കൊണ്ട് തന്നെ ഖുര്ആന് മുന്നോട്ട് വെക്കുന്ന ശാസ്ത്രീയവും ചരിത്രപരവും നിയമപരവുമായ മുഴുവന്കാര്യങ്ങള് ലോകാവസാനം വരെ നിലനില്ക്കുന്ന ദിവ്യാത്ഭുതമാണെന്ന്ശൈഖ് ഇമാദി പറഞ്ഞു.
സൃഷ്ടികളായ മനുഷ്യരുടെ സര് വ പ്രശ്നങ്ങള്ക്കുമുള്ള പരിഹാരം സ്രഷ്ടാവിന്റെ നിര്ദ്ധേശമായ ഖുര്ആന് സ്വീകരിക്കല് മാത്രമാണെന്നും അതിനാല് തന്നെ ഖുര്ആനിന്റെ അമാനുഷികത ബോധ്യപ്പെടുത്തുന്ന ഇത്തരം അവസരങ്ങ് ഉപയോഗപ്പെടുത്തമെന്നും ശൈഖ് ആഹ്വാനം ചെയ്തു. ജംഇയ്യത്ത് ഇഹ് യാഉത്തുറാസിന്റെയും അതിന്റെ പോഷക ഘടകമായ ഇന്ഡ്യന് കോണ്ടിനെന്റല് കമ്മിറ്റിയുടെയും സഹകരണത്തോടെ പ്രവര്ത്തിക്കുന്ന ഇസ് ലാഹി സെന്ററിന്റെ പ്രവര്ത്തനങ്ങളെ ശ്ലാഖിക്കുന്നതോടൊപ്പം അതിന് ഔഖാഫ് മന്ത്രാലയത്തിന്റെ പിന്തുണയും നല്കുന്നതാണെന്ന് ശൈഖ് ഇമാദി പ്രസ്താവിച്ചു. മലേഷ്യന് അംബാസഡര് അഹ് മദ് അബ്ദുല് ഗനി മുഖ്യാതിഥിയായിരുന്നു. മനുഷ്യ ജീവിതത്തിന്റെ സര് വ്വ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഖുര്ആന് അതിന്റെ യഥാര്ത്ഥ രൂപത്തില് പഠിക്കുകയും പകര്ത്തുകയും ചെയ്യാന് എല്ലാ മുസ് ലിമിന്റെയും മാത്രമല്ല എല്ലാ മനുഷ്യരുടെയും ബാധ്യതയാണെന്ന് അഹമദ് അബ്ദുല് ഗനി പ്രസ്താവിച്ചു.
വൈജ്ഞാനിക അന്ധകാരത്തിന്റെ പിടിയിലായിരുന്ന അവതരണ കാലം മുതല് ശാസ്ത്ര സാങ്കേതിക വിജ്ഞാന വിസ്ഫോടനത്തിന്റെ കാലമായ ഇന്ന് വരെ മാറ്റത്തിരുത്തലുകള്ക്ക് വിധേയമാകാത്ത പരിശുദ്ധ ഖുര്ആനും അതിന്റെ ഭാഷയായ അറബി ഭാഷയും വിമര്ശനാത്മകമായ പഠിക്കുന്ന ഏതൊരാള്ക്കും ബോധ്യമാകുന്ന മഹാത്ഭുതമാണെന്ന് വിസ്ഡം ഗ്ലോബല് ഇസ് ലാമിക് മിഷന് കണ് വീനര് സി.പി.സലീം പ്രസ്താവിച്ചു. സമ്മേളനത്തില് മഹാത്ഭുതം ഖുര്ആന് എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഇസ് ലാഹി സെന്ററിന്റെ കീഴില് പ്രവര്ത്തിക്കുന്ന മദ്റസകളിലെ ഒന്നാം സെമസ്റ്റര് പരീക്ഷയില് ഏറ്റവും കൂടുതല് മാര്ക്ക് നേടിയ വിദ്യാര്ത്ഥികള്ക്കും വാട്സപ്പ് ഖുര്ആന് പരീക്ഷയില് ഉന്നത വിജയം നേടിയവര്ക്കും ത്വല്ഹത്ത് സ്വലാഹി, സി.പി.സലീം, ഫൈസല് മൌലവി പുതുപ്പറന്പ്, അബ്ദുല് മാലിക് സലഫി, അഷ്കര് സ്വലാഹി, ടി.പി.മുഹമ്മദ് അബ്ദുല് അസീസ്, സുനാഷ് ശുക്കൂര് എന്നിവര് സമ്മാനങ്ങള് വിതരണം ചെയ്തു. ഇസ് ലാഹി സെന്റര് പ്രസിഡന്റ് പി.എന്.അബ്ദുല് ലത്തീഫ് മദനി അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തില് വിവിധ സംഘടനാ പ്രതിനിധികളും പൌര പ്രമുഖരുമായ തോമസ് കടവില്, ഫാറൂഖ് ഹമാദാനി, ഹംസ പയ്യന്നൂര്, ഖലീല് അടൂര്, ഒ.അബ്ദുല് ഖാദര്, അര്ഷദ്.ടി.വി, പി.സി.ഹരീഷ്, അന്സാര് കെ.എം അപ്സര മഹമൂദ് തുടങ്ങിയവര് പങ്കെടുത്തു. ടി.പി. മുഹമ്മദ് അബ്ദുല് അസീസ് സ്വാഗതം പറഞ്ഞു.

Share this post: