Top Stories
കെ കെ ഐ സി ഈദുൽ ഫിതർ നമസ്കാരം മലയാളം ഖുതുബ നടക്കുന്ന പള്ളികളിൽ
July 04, 2016

04-July-2016

കുവൈറ്റ് : കുവൈത്തിലെ സുരക്ഷാ കാരണങ്ങളാൽ   വരുന്ന  ഈദുൽ ഫിതർ  നമസ്‌ക്കാരത്തിനു  കുവൈറ്റിൽ  എവിടെയും   ഈദ്  ഗാഹുകൾ സംഘടിപ്പിക്കാൻ  പാടില്ല  എന്ന കുവൈറ്റ്   ഗവർമെന്റ്  അറിയിപ്പ് അനുസരിച്ചു കുവൈറ്റ്   കേരള  ഇസ്‌ലാഹീ  സെന്ററിന്റെ  എല്ലാ  ഈദ് ഗാഹുകളും നിർത്തിവെച്ചതായി  സെന്‍റെര്‍  പ്രെസിഡെന്റ് ഉം   ജാലിയാത്  ഔകാഫ് കോർഡിനേറ്ററുമായ  പി എൻ  അബ്ദുൽ ലത്തീഫ് മദനി അറിയിച്ചു

പ്രവാസികൾ  സംഘടിപ്പിക്കുന്ന  ഈദ്  ഗാഹുകൾ തുടർന്നു  നടത്താനുള്ള  അനുവാദത്തിനു വേണ്ടി മതകാര്യ   മന്ത്രാലയത്തിലെ ഉന്നതരുമായി  നേരിൽ   ബന്ധപ്പെട്ടെങ്കിലും  രാജ്യത്തിന്റെ  കർശന സുരക്ഷാ പരിഗണിച്ചു  ഇത്തവണ അനുവദിക്കാൻ സാധ്യമല്ലെന്ന്   ഉത്തരവാദപ്പെട്ട  കേന്ദ്രങ്ങളിൽ  നിന്നും
ലഭിച്ച  മറുപടിയുടെ അടിസ്ഥാനത്തിലാണ്
ഈദ്  ഗാഹുകൾ നിർത്തി വെക്കാൻ തീരുമാനിച്ചത്

പകരം  ഇസ്ലാഹി സെന്‍റെര്‍  കീഴില്‍  ജുമാ  നടക്കുന്ന   അബ്ബാസിയ , ഉമരിയ(ഫർവാനിയ) , ഖൈത്താൻ  , ജഹ്റ  , ഫൈഹ  , ഹവല്ലി  , ഷർക്ക് , മഹ്ബൂല  , അബൂ  ഹലീഫ  , മംഗഫ്  ,    എന്നീ  സ്ഥലങ്ങളിലെ  പള്ളികളിൽ  മലയാളികൾക്കായി  പെരുന്നാൾ നമസ്‌കാരത്തിന്    സൗകര്യം  ഉണ്ടായിരിക്കും  കൂടുതല്‍ വിവരങ്ങള്‍ക്ക്   97895580  ,  97266439 ,  23915271 , 24342948

Share this post: