Top Stories
കൊണ്ടോട്ടി സെന്റർ കലോത്സവം ഏപ്രിൽ 29ന്
April 25, 2016

25, April 2016
ജിദ്ദ: കൊണ്ടോട്ടി സെന്റർ ജിദ്ദ “കലോത്സവം 2016” ഏപ്രിൽ 29ന് അരങ്ങേറും. വൈകീട്ട് ഏഴുമണിക്ക് ശറഫിയ ഇമ്പാല ഗാർഡനിൽ വൈവിധ്യമാർന്ന മാപ്പിള കല രൂപങ്ങൾ അവതരിപ്പിക്കും. ഒപ്പന കോൽക്കളി ദഫ്മുട്ട് മഹാകവി മോയിൻ കുട്ടി വൈദ്യരുടെ ഇശലുകൾ സെമി ക്ലാസിക്കൽ നൃത്തങ്ങൾ പരിപാടിക്ക് മാറ്റ് കൂട്ടും. കൊണ്ടോട്ടി സെന്ററിന്റെ മുഴുവൻ പ്രവർത്തകരും കുടുംമ്പാഗങ്ങളും പരിപാടിയുടെ ഭാഗമാകും.

അന്നേ ദിവസം വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ കഴിഞ രണ്ട് വർഷത്തെ ട്രസ്റ്റ്, സെന്റർ, പലിശ രഹിത ബാങ്ക് എന്നീ സംരഭങ്ങളുടെ സാമ്പത്തിക കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും . അടുത്ത രണ്ട് വർഷത്തേക്ക് ഉള്ള എക്സിക്യൂട്ടീവ് അംഗങ്ങളെയും ഭാരവാഹികളെയും തിരഞെടുക്കും. കലോത്സം 2016 ന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റിക്ക് രൂപം നൽകീട്ടുണ്ട്.റഹ്മത്തലി എരഞ്ഞിക്കൽ ചീഫ് കോഡിനേറ്റർ കുഞ്ഞു കടവണ്ടി മീഡിയ ഫൈസൽ എടക്കോട് ഹമീദ് കരിമ്പിലാക്കൽ ആട്സ് പ്രോഗ്രാം കോഡിനേറ്റേഴ്സ് കെ.പി ബാബു റശീദ് മാങ്കായി ലോജിസ്റ്റിക്ക് റഫീഖ് മുസ്തഫ അമ്പലപ്പള്ളി സാമ്പത്തികം. ഷഫീഖ് ജാഫർ എ.ടി ബാവ തങ്ങൾ വിവിധ പരിപാടികൾ നിയന്ത്രിക്കും. പ്രസിഡണ്ട് കബീർ കൊണ്ടോട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സലീം മധുവായി മാനു മുണ്ടപ്പലം ഹമീദ് അബീർ എന്നിവർ സംസാരിച്ചു.

Share this post:
MORE FROM THIS SECTION