Top Stories
കൊണ്ടോട്ടി സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു
May 03, 2021

കൊണ്ടോട്ടി സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. കൊണ്ടോട്ടി വട്ടപ്പറമ്പ് മുഹമ്മദ് മനത്തൊടിക-മറിയുമ്മ ദമ്പതികളുടെ മകന്‍ ഉമ്മര്‍കോയ (44) ആണ് കഴിഞ്ഞ ദിവസം ജിസാനില്‍ ദര്‍ബില്‍ മരിച്ചത്.

പനി ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് താമസസ്ഥലത്ത് വിശ്രമത്തിലായിരുന്നു .ഞായറാഴ്ച വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദര്‍ബിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ: നസീറ പാണ്ടികശാല,മക്കള്‍: ഡാനിഷ്
(മെഡിക്കല്‍ വിദ്യാര്‍ഥി), ദിന്‍ഷ, ദര്‍വീഷ്.

Share this post: