Top Stories
കൊല്ലപ്പെട്ട ഫൈസലിന്റെ കുടുംബത്തിനുള്ള ബഹ്റൈന്‍ കെ എം സി സി പെന്‍ഷന്‍ ഫണ്ട് മുനവ്വറലി തങ്ങള്‍ക്ക് കൈമാറി
November 27, 2016

faisal-financial-aid27-Nov-2016

മനാമ: മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്‍റെ ഭാര്യക്ക് ബഹ്റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി നല്‍കുന്ന വിധവാ പെന്‍ഷന്‍ ഫണ്ട് കൈമാറ്റം മനാമയിലെ ബഹ്റൈന്‍ കെ.എം.സിസി കേന്ദ്ര ആസ്ഥാനത്ത് നടന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ മുഖേനെയാണ് ആദ്യ മാസത്തെ വിധവാ ഫണ്ട് നാട്ടിലെത്തിക്കുന്നത്. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ക്ക്, കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ട്രഷറര്‍ ശംസുദ്ധീന്‍ വളാഞ്ചേരിയാണ് വിധവാ പെൻ്‍ഷനിലേക്കുള്ള പ്രഥമ ഘഡു കൈമാറിയത്. തുടര്‍ന്നുള്ള മാസങ്ങളില്‍ നാട്ടിലെ മുസ്ലിം ലീഗ് കമ്മറ്റി മുഖേനെ മാസംതോറുമുള്ള പെന്‍ഷന്‍ തുക വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിലവില്‍ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 15 പേര്‍ക്കാണ് ബഹ്റൈന്‍ കെ.എം.സിസി മലപ്പുറം ജില്ലാ കമ്മറ്റി പ്രവാസി വിധവാ പെണ്‍ഷന്‍ വിതരണം ചെയ്തു വരുന്നത്. ഇതോടെ കെ.എം.സി.സിയുടെ പ്രവാസി പെന്‍ഷന്‍ ലഭിക്കുന്ന 16 മത്തെ കുടുംബമാണ് ഫൈസലിന്‍റെത്. കൂടാതെ ഈ കുടുംബത്തിന് ബൈത്തു റഹ് മ അടക്കമുള്ള വിവിധ പദ്ധതികള്‍ ഇതര കെ.എം.സി.സി – മുസ്ലിംലീഗ് കമ്മറ്റികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ട്.
ബഹ്റൈനിലെ കെ.എം.സിസി കേന്ദ്ര ആസ്ഥാനത്ത് നടന്ന ഫണ്ട് കൈമാറ്റ ചടങ്ങില്‍ ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് എസ്.വി ജലീല്‍, ജന.സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ട്രഷറര്‍ ഹബീബ് റഹ് മാന്‍ വേങ്ങൂര്‍ മലപ്പുറം ജില്ലാ കെ.എം.സിസി ഭാരവാഹികളായ പ്രസിഡന്‍റ് സലാം മമ്പാട്ടുമൂല, ആക്ടിങ്ങ് സെക്രട്ടറി റിയാസ് വെള്ളച്ചാല്‍, ട്രഷറര്‍ ശംസുദ്ധീന്‍ മറ്റു ഭാരവാഹികളായ ഇഖ്ബാല്‍ താനൂര്‍, മുഹമ്മദലി വളാഞ്ചേരി, മുസ്തഫ പുറത്തൂര്‍, ശാഫി കോട്ടക്കല്‍, ഉമ്മര്‍ മലപ്പുറം, ശംസുദ്ധീന്‍ വെന്നിയൂര്‍, മൗസല്‍ മൂപ്പന്‍ തിരൂര്‍ എന്നിവരും സംബന്ധിച്ചു.

Share this post: