Top Stories
ജ്യൂസ് ഫാക്റ്ററി സന്ദർശനം കുരുന്നുകൾക്ക് നവ്യാനുഭവമായി
April 01, 2016

kdd-juice30, March 2016
സാല്മിയ : കുവൈത്ത് കേരള ഇസ് ലാഹി സെന്റര് സാല്മിയ മദ്റസ പി.ടി.എ യുടെ ആഭിമുഖ്യത്തില് മദ്റസ വിദ്യാര്ത്ഥികള്ക്ക് കുവൈത്തിലെ പ്രമുഖ ജ്യൂസ് ഫാക്ടറിയായ കെ ഡി ഡി ജ്യൂസ് നിർമാണ ശാലയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ജ്യൂസ്, പാല്, തൈര്, ടൊമോട്ടോ പേസ്റ്റ് തുടങ്ങി വിവിധയിനങ്ങളുടെ നിർമാണം മുതൽ പാകിംഗ് വരെയുള്ള വിവിധ ഘട്ടങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കിയ കുട്ടികൾക്ക് യാത്ര ഒരേ സമയം അറിവിന്റെയും കൌതുകത്തിന്റെയും പുത്തൻ അനുഭവങ്ങളാണ് പകർന്നു നല്കിയത് . പരീക്ഷയുടെ പിരിമുറുക്കത്തില് നിന്നും ചൂടില് നിന്നും കുളിര് നല്കി ഐസ്ക്രീമിന്റെ മധുരം നുകര്ന്ന സന്തോഷത്തോടെയാണ് കുട്ടികള് വീടുകളിലേക്ക് മടങ്ങിയത്. കാലത്തു പത്ത് മണിക്ക് പുറപ്പെട്ട സംഘത്തിൽ വിവിധ പ്രായക്കാരായ കുട്ടികൾ ഉണ്ടായിരുന്നു. മദ്റസ അദ്ധ്യാപകരായ ഫരീദ, ശാഹിദ, നാജിയ, സെന്റര് പ്രവര്ത്തകരായ മുഹമ്മദ് റാഫി കണ്ണൂര്, സി.പി.അബ്ദുല് അസീസ്, ആഷിക്ക് അലി ഫറോക്ക്, സജീബ് എന്നിവർ യാത്രയില് കുട്ടികളോടൊപ്പമുണ്ടായിരുന്നു. സാല്മിയ പി.ടി.എ വൈസ് പ്രസിഡന്റ് ആഷിഖ്, സെന്റര് വിദ്യാഭ്യാസ സിക്രട്ടറി മുഹമ്മദ് അസ് ലം കാപ്പാട്, മദ്റസ പ്രധാന അദ്ധ്യാപകന് സൈതലവി സുല്ലമി, സെന്റര് അസി. വിദ്യാഭ്യാസ സിക്രട്ടറി അല് അമീന്, മുസ്തഫ പാടൂര്, മുജീബ് ഹവല്ലി എന്നിവര് നേതൃത്വം നല്കി.

Share this post: