Top Stories
ഡോ. ഫാറൂഖ് നഈമിയുടെ റമദാൻ പ്രഭാഷണം വെള്ളിയാഴ്ച
June 27, 2016

27-June-2016
ദുബൈ: മതകാര്യ വകുപ്പിന്റെ അനുമതിയോടെ ഐ സി എഫ് സംഘടിപ്പിക്കുന്ന ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയുടെ റമദാൻ പ്രഭാഷണം ജൂലൈ ഒന്നിന് വെള്ളിയാഴ്ച ജുമുഅ നിസ്കാര ശേഷം റാഷിദിയ്യ ഫയർ സ്റ്റേഷന് സമീപമുള്ള ഫുലാദ് മസ്ജിദിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി ആയിരക്കണക്കിന് വേദികളിൽപ്രഭാഷണം നടത്തിയിട്ടുള്ള ഫാറൂഖ് നഈമി രണ്ട് വർഷം മുമ്പ് ദുബൈ ഭരണകൂടത്തിന്റെ ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ് അതിഥിയായി ദുബൈയിൽ എത്തിയിരുന്നു. എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷൻ, മഖ്ദൂമിയ്യ പ്രിൻസിപ്പൽ, ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ ജനൽ സെക്രട്ടറി തുടങ്ങിയ നിരവധി സ്ഥാനങ്ങൾ അലങ്കരിക്കുന്ന ഫാറൂഖ് നഈമി യുടെ പ്രഭാഷണം ശ്രവിക്കാൻ യു എ ഇ യുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് മത സാമൂഹിക രംഗത്തെ നിരവധി പ്രമുഖ വ്യക്തികൾ സംബന്ധിക്കും. ടി പി അലി മദനി ചെയർ മാനും എൻജിനീയർ ഹുസ്‌നുൽ മുബാറക് കൺവീനറുമായ സമിതിയാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വിവരങ്ങൾക്ക് : 055 7867260 / 055 8386933

Share this post: