Top Stories
ഫഹാഹീല്‍ ഇസ് ലാഹി മദ്റസ പി.ടി.എ ഭാരവാഹികള്‍
April 03, 2016

03,April 2016
ഫഹാഹീല്‍ : കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഫഹാഹീലില്‍ പ്രവര്‍ത്തിച്ച് വരുന്ന ഇസ് ലാഹി മദ്റസയുടെ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും യോഗത്തില് പുതിയ വര്‍ഷത്തേക്കുള്ള പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തതായി സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രസിഡന്റ്: അബ്ദുല്‍ ജലീല്‍ മലപ്പുറം, സെക്രട്ടറി: അശ്ക്കര്‍ സ്വലാഹി, വൈസ് പ്രസിഡന്റ്: ബശീര്‍ ഒ.പി, ഹനീഫ് അബൂഹലീഫ കൂടാതെ വിവിധ ഏരിയാ കണ്‍ വീനര്‍മാരായി റിയാസ് കോഴിക്കോട്, ബാബു ശിഹാബ്, നജ്മുദ്ധീന്‍, അബ്ദുസ്സലാം, കമാല്‍ കോഴിക്കോട്, മുഹമ്മദ് സഗീര്‍, നൈസാം, ഖാലിദ് വാരം, കുഞ്ഞു മൊയ്തു, അബ്ദുറഹ്മാന്‍, അബ്ദുല്‍ അസീസ് പേരാമ്പ്ര, അര്‍ഷദ് കാപ്പാട്, ബശീര് പയ്യോളി, ഉമര്‍ വഫ്ര എന്നിവരെ തെരഞ്ഞെടുത്തു. സെന്റര്‍ വിദ്യാഭ്യാസ സിക്രട്ടറി മുഹമ്മദ് അസ് ലം കാപ്പാട്, അസി. സിക്രട്ടറി അല് അമീന്, ശഫീഖ് പുളിക്കല് തുടങ്ങിയവര് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സിദ്ധീഖ് ഫാറൂഖി ഉത്ബോധന പ്രസംഗം നടത്തി.

Share this post: