Top Stories
ഫുഡ്‌ റെസിപ്പി മത്സര ഫലം ഫലം പ്രഖ്യാപിച്ചു.
April 03, 2016

02, April 2016
ദുബൈ: “മാറുന്ന പ്രവാസം മറക്കുന്ന ആരോഗ്യം” എന്ന പ്രമേയത്തിൽ ഐ സി എഫ് സംഘടിപ്പിച്ച ഹെൽത്ത് കാമ്പയിന്റെ ഭാഗമായി റാഷിദിയ്യയിൽ വനിതകൾക്കായി നടത്തിയ ഹെൽത്തി ഫുഡ്‌ റെസിപ്പി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ബരീറ എം കെ ആലപ്പുഴ (ഒന്നാം സ്ഥാനം) ഷമീന സിയാദ് കൊടുങ്ങല്ലൂർ (രണ്ടാം സ്ഥാനം) ഹസനിയ ഷഫീഖ് എറണാകുളം, നിഷാത്ത് അലി മദനി കോഴിക്കോട് (മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികൾ. ദുബൈയിലെ പ്രശസ്തമായ ഒരു കമ്പനിയിൽ ഫുഡ്‌ പരിശോധന വിഭാഗം മേധാവി ആയി ജോലി ചെയ്യുന്ന മിസ്‌: നെജ്മ ഷെബീറിന്റെ നേതൃത്വത്തിലാണ് വിധി നിർണ്ണയം നടത്തിയത്.വിജയികളെ ഐ സി എഫ് ഭാരവാഹികൾ അഭിനന്ദിച്ചു.

Share this post: