Top Stories
മുഖാമുഖം വെള്ളിയാഴ്ച അബ്ബാസിയയില്
February 24, 2016

അബ്ബാസിയ: ആധുനിക ലോകം നേരിട്ട് കൊണ്ടിരിക്കുന്ന തീവ്രവാദ, ഭീകരവാദ, വിധ്വംസക പ്രവര്ത്തനങ്ങള്ക്കെതിരെയും സമൂഹത്തില് അള്ളിപ്പിടിച്ച അന്ധവിശ്വാസ, അനാചാരങ്ങള്ക്കെതിരെയും വിസ്ഡം ഗ്ലോബല് ഇസ് ലാമിക് മിഷന്റെ ഭാഗമായി കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില് ഫിബ്രുവരി 26 വെള്ളിയാഴ്ച വൈകുന്നേരംരാത്രി 7 മണിക്ക് അബ്ബാസിയ പാകിസ്ഥാന് സ്കൂളില് മുഖാമുഖം സംഘടിപ്പിക്കുമെന്ന് സെന്റര് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു.കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥികളായെത്തിയ ജാമിഅ അല് ഹിന്ദ്  പ്രഫസര് അബ്ദുല് മാലിക് സലഫി “ദീനുല് ഇസ് ലാമില് തെളിവോ പാരന്പര്യമോ?” എന്ന വിഷയത്തില് പ്രബന്ധമവതരിപ്പിക്കും. ജാമിഅ അല് ഹിന്ദ്  ഡയരക്ടർ ഫൈസല് മൌലവി പുതുപ്പറന്പ് ചോദ്യത്തര സെഷന് നേതൃത്വം നല്കും. പ്രസ്തുത പരിപാടിയില് വിസ്ഡം ഗ്ലോബല് ഇസ് ലാമിക് മിഷന് കണ് വീനര് സി.പി. സലീം മോഡറേറ്ററായിരിക്കും. പരിപാടിയിലേക്ക് എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്നതായി ഇസ്ലാഹി സെന്‍റെര്‍ അറിയിച്ചു കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  97895580, 90993775,24342948,23915217.

Share this post: