Top Stories
സമസ്ത അഹ് ലന്‍ റമളാന്‍ പ്രഭാഷണം ഇന്ന് (വെള്ളി)മനാമയില്‍
June 03, 2016

03,June 2016
ശൈഖുനാ അത്തിപ്പറ്റ ഉസ്താദും തങ്ങളും പങ്കെടുക്കും
മനാമ-വിശുദ്ധ റമളാനിനു മുന്നോടിയായി സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന അഹ് ലന്‍ റമളാന്‍ പ്രഭാഷണം ഇന്ന്(വെള്ളി) രാത്രി 8.30ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത മദ്റസാ ഹാളില്‍ നടക്കുമെന്ന് ബന്ധ്പപെട്ടവര്‍ അറിയിച്ചു.
ചടങ്ങില്‍ പ്രമുഖ സൂഫിവര്യനും പണ്ഢിതനുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദ്, സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂം ചെയര്‍മാന്‍ പൂക്കോയ തങ്ങള്‍, എസ്.വൈ.എസ് സ്റ്റേറ്റ് വൈ.പ്രസിഡന്‍റും ആയഞ്ചേരി ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമി പ്രസിഡന്‍റുമായ സി.എഛ് മഹ് മൂദ് സഅദി കടമേരി എന്നിവര്‍ പങ്കെടുക്കും.സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിക്കും.

Share this post: