Top Stories
സമസ്ത ബഹ്റൈന്‍ കുടുംബ സംഗമം നാളെ(വെള്ളിയാഴ്ച) മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍
September 29, 2016

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ ഗുദൈബിയ ഏരിയ കമ്മറ്റി വെള്ളിയാഴ്ച മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ കുടുംബ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകിട്ട് 6.30 മുതല്‍ രാത്രി 10 മണിവരെ നീണ്ടു നില്‍ക്കുന്ന കുടുംബ സംഗമത്തില്‍ പ്രമുഖ വാഗ്മിയും പണ്ഢിതനുമായ ഉസ്താദ് മുഹമ്മദ് ഹൈതമി വാവാടിന്‍റെ ഉദ്ബോധന പ്രഭാഷണം, മജ് ലിസുന്നൂര്‍ ആത്മീയ സദസ്സ്, സമൂഹ പ്രാര്‍ത്ഥന എന്നിവയും നടക്കും. സംഗമത്തില്‍ സമസ്ത മദ്റസ പൊതുപരീക്ഷയില്‍ ഉയർന്ന റാങ്ക് നേടിയ ജേതാക്കൾക്കുള്ള അനുമോദന ചടങ്ങും നടക്കും. പരിപാടിയില്‍ സംബന്ധിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973-3432 1534 എന്ന നന്പറില്‍ ബന്ധപ്പെടാവുന്നതാണ്. കുടുംബ സംഗമം വന്‍ വിജയമാക്കാന്‍ ചെയർമാന്‍ മഹമൂദ് മാട്ടൂൽ, കണ്‍വീനര്‍ നൂറുദ്ധീൻ മുണ്ടേരി എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഏരിയാ കമ്മറ്റി യോഗം ചേര്‍ന്നു. ഉസ്താദ് അബ്ദുൾ റസാഖ് നദ് വി, അശ്റഫ് കാട്ടിൽ പീടിക, അബ്ദുൾ ഖാദർ മുണ്ടേരി, ഇബ്രാഹിം കണ്ണൂർ, സനാഫ് റഹ്മാൻ എടപ്പാൾ, അമീർ നൻതി, സെഫുദ്ധീൻ വളാഞ്ചേരി, ഉസ്മാൻ ടി പി, ശഫീഖ് വളാഞ്ചേരി, അഫ്സൽ കോട്ടപ്പള്ളി, നൌഫൽ കോട്ടപ്പള്ളി എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു..

Share this post: