Top Stories
സമസ്ത മദ്റസാ പൊതു പരീക്ഷാഫലം; സമസ്ത ഗുദൈബിയ മദ്റസക്ക് ഉജ്ജ്വല വിജയം
June 21, 2016

21-June-2016
ബഹ്റൈന്‍ റെയ്ഞ്ചില്‍ ഒന്നാം സ്ഥാനം ഗുദൈബിയ മദ്റസയിലെ നാസിഫിന്
മനാമ: സമസ്ത പൊതു പരീക്ഷയില്‍ ഗുദൈബിയ മദ്റസക്ക് ഉജ്ജ്വല വിജയം. ബഹ്റൈനിലുടനീളം പ്രവര്‍ത്തിക്കുന്ന ഒന്പത് സമസ്ത മദ്റസകളില്‍ നിന്നും അഞ്ചാം ക്ലാസ്സില്‍ ഒന്നാം റാങ്കും ബോര്‍ഡ് അടിസ്ഥാനത്തില്‍ 14 ാം റാങ്കും ലഭിച്ചത് ഗുദൈബിയ മദ്റസക്ക്. ഗുദൈബിയ അൽ ഹുദ തഅലീമുൽ ഖുർആൻ മദ്റസാ വിദ്യാര്‍ത്ഥി നാസിഫ് എം.പിയാണ് ഈ ഉജ്ജ്വല വിജയം നേടിയത്. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ നസീറുദ്ധീൻ – ഷമീന ദന്പതികളുടെ മകനാണ് നാസിഫ്.
ഇതു കൂടാതെ പൊതു പരീക്ഷാ ക്ലാസ്സുകളില്‍ 100 ശതമാനം വിജയം നേടിയ ഈ മദ്റസക്ക് ബഹ്റൈന്‍ റെയ്ഞ്ചില്‍ അഞ്ചാം തരത്തില്‍ രണ്ടാം സ്ഥാനവും ഏഴാം തരത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളും ലഭിച്ചിട്ടുണ്ട്.
അഞ്ചാം തരത്തില്‍ റെയ്ഞ്ച് അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനം നേടി വി‍‍ജയിച്ചത് ഈ മദ്റസയിലെ അമൽ മുസ്തഫയാണ്. ഈ വിദ്യാര്‍ത്ഥി, ബോർഡ് അടിസ്ഥാനത്തില്‍ 36 ാം റാങ്കിനുടമ കൂടിയാണ്. കൂടാതെ റെയ്ഞ്ചടിസ്ഥാനത്തില്‍ നാലാം സ്ഥാനo നേടിയ നജ ഫാത്തിമയും ഈ മദ്റസയിലെ വിദ്യാർത്ഥിനിയാണ്.

ഏഴാം തരത്തിൽ ബഹ്റൈന്‍ റെയ്ഞ്ചിൽ രണ്ടാം സ് ഥാനം ലഭിച്ചത് ഇതേ മദ്റസയിലെ മുഹമ്മദ് അഫ്രീദിക്കാണ്. ഈ വിദ്യാര്‍ത്ഥി ബോർഡ് അടിസ്ഥാനത്തില്‍ 42ാം സ്ഥാനക്കാരനാണ്. കൂടാതെ ഏഴാം ക്ലാസ്സില്‍ റെയ്ഞ്ജില്‍ മൂന്നാം സ്ഥാനം ലഭിച്ചത് അർഷിന കുഞ്ഞബ്ദുള്ളക്കാണ്.

റാങ്കുകള്‍ക്കു പുറമെ അഞ്ചാം തരത്തിൽ 3ഡി സ്റ്റിങ്ഷൻ, അഞ്ചു ഫസ്റ്റ് ക്ലാസ്സുകള്‍, ഒരു സെക്കന്‍റസ് ക്ലാസ്സ്, രണ്ട് തേർഡ്കാസ്സുകള്‍ എന്നിവയും ഏഴാം തരത്തിൽ 2 ഡിസ്റ്റിങ്ഷൻ, 3ഫസ്റ്റ് ക്ലാസ്, 2 സെക്കൻറ് ക്ളാസ്സ് എന്നിവയും ഈ മദ്റസക്ക് ലഭിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
2016 മെയ്13,14 തിയതികളിലാണ് സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിന്‍റെ കീഴില്‍ പൊതു പരീക്ഷകള്‍ നടന്നത്. കേരളം,കർണാടക,തമിഴ്നാട്,പോണ്ടിച്ചേരി,മഹാരാഷ് ട്ര,ലക്ഷ്യ ദ്വീപ്,അന്തമാൻ, യു.എ.ഇ, ഒമാൻ, മലേഷ്യ, സൗദിഅറേബ്യ ,കുവൈത്ത്, ഖത്തർ , ബഹ്റൈൻ, എന്നി വിടങ്ങളിലായി ആകെ 2,22578 പേരാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ ദിവസമാണ് ഇതിന്‍റെ ഫലം പ്രഖ്യാപിച്ചത്.
പൊതു പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയതോടൊപ്പം റാങ്കുകളും വാരിക്കൂട്ടിയ സന്തോഷത്തിലാണ് ഗുദൈബിയ മദ്റസയിലെ മാനേജ്മെന്‍റും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും.
ഈ അഭിമാന മുഹൂർത്തത്തിന് കഠിന ദ്ധ്വാനം ചെയ്ത വിദ്യാർത്ഥികളെയും ഉസ്താദുമാരെയും മാനേജ്മെൻറും പി.ടി.എ യും അനുമോദിച്ചു.

Share this post: