Top Stories
സമസ് ത ബഹ്റൈന്‍ ചതുര്‍ദിന പ്രഭാഷണ പരന്പര വെള്ളിയാഴ്ച മുതല്‍
March 17, 2016

pravasi1മനാമ: സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ഗുദൈബിയ ഏരിയ കമ്മറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന നാലാം വാര്‍ഷിക ചതുര്‍ ദിന പ്രഭാഷണ പരന്പര വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രഭാഷണ പരന്പരയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ വര്‍ഷം നാലു ദിവസങ്ങളിലായാണ് പ്രഭാഷണ പരന്പര സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രമുഖ വാഗ്മികളും യുവ പണ്‌ഢിതരുമായ ഹാഫിള്‌ അഹ്‌മദ്‌ കബീര്‍ ബാഖവിയും നവാസ് മന്നാനിയുമാണ് ഈ വര്‍ഷത്തെ പ്രഭാഷണ പരന്പരയില്‍ വിഷയാവതരണം നടത്താനെത്തുന്നത്.

ഇസ്ലാം സത്യത്തിന്‍റെ മതം എന്ന പൊതു പ്രമേയത്തില്‍ മാര്‍ച്ച് 18, 19, 20, 21 തിയ്യതികളിലായി നടക്കുന്ന പ്രഭാഷണ പരന്പരയുടെ വേദികള്‍ മനാമയിലെ പാക്കിസ്ഥാന്‍ ക്ലബ്ബിലും കേരളീയ സമാജത്തിലുമായാണ്‌ ഒരുക്കിയിരിക്കുന്നത്.
പരിപാടിയുടെ ആദ്യദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 8 മണിക്ക് ഉസ്താദ് നവാസ് മന്നാനിയുടെ പ്രഭാഷണം മനാമ പാക്കിസ്ഥാന്‍ ക്ലബ്ബിലും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാത്രി 8 മണിക്ക് ഹാഫിള് അഹ് മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണം കേരള സമാജത്തിലുമായാണ് സംഘടിപ്പിക്കുന്നത്. ഇരു സ്ഥലങ്ങളിലും എഛ്.ഡി സൗകര്യത്തോടെ പ്രഭാഷണം കേള്‍ക്കാനും കാണാനുമുള്ള വിപുലമായ സൗകര്യം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം സംവിധാനിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ബഹ്‌റൈൻ ഇസ്ലാമിക നീതിന്യായ മതകാര്യ വകുപ്പ് മേധാവി ഹിസ്‌ ഹൈനസ്സ് ഷെയ്ഖ്‌ അബ്ദുള്ള ബിന് ഖാലിദ്‌ അൽ ഖലിഫയുടെ നെതൃത്വത്തിലാണ് ഇത്തവണത്തെ ചതുര്‍ദിന മത പ്രഭാഷണ പരന്പര ഒരുക്കിയിരിക്കുന്നതെന്നും ഇസ്ലാമിക നീതിന്യായ വകുപ്പ് മേധാവി ഹിസ്‌ എക്സെലൻസി ഷെയ്ഖ്‌ അഹമദ് അൽ ഖലിഫ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ട അഥിതിയായി പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മനാമ കാപിറ്റൽ ഗവർണർ ഹിഷാം ബിന് അബ്ദുൽ റഹ് മാൻ അഹമദ് അൽ ഖലിഫ, ബഹ്‌റൈൻ പാര്‍ലിമെന്‍റ് മെമ്പർ ആദിൽ അൽ അസൂമി തുടങ്ങി സ്വദേശി പ്രമുഖരും പണ്ഢിതരും ചടങ്ങില്‍ സംബധിക്കും.
പരിപാടിയുടെ വിജയത്തിന്‌ വേണ്‌ടി സമസ്‌ത ബഹ്‌റൈന്‍ കേന്ദ്ര പ്രസിഡന്‍റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍, ഏരിയാ പ്രസിഡന്‍റ് അൻസാർ അൻവരി കൊല്ലം എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും ഹാരിസ് കണ്ണൂർ ചെയർമാനും പി.കെ.ഷാനവാസ് കൺവീനറുമായി വിപുലമായ സ്വാഗത സംഘവും രൂപീകരിച്ചിട്ടുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 00973-39474715, 39234072, 33772792 ല്‍ ബന്ധപ്പെടാവുന്നതാണ്‌.
പത്രസമ്മേളനത്തില്‍ സമസ് ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ , അഷ്‌റഫ്‌ കാട്ടീൽ പീടിക, ഷാനവാസ് പി കെ, അബ്ദുറഹ്മാന്‍ മാട്ടൂല്‍, ഷാഫി പാറക്കട്ട, അബ്ദുറഹ്മാൻ ഹാജി, അബ്ദുൾ റസാഖ് നദ് വി
ഹാരിസ് മാട്ടൂല്‍ , ശിഹാബ് അറഫ , സനാഫ് റഹ്മാൻ എടപ്പാൾ, മുഹമ്മദ്‌ ഹനീഫ, സഈദ് ഇരിങ്ങൽ എന്നിവര്‍ സംബന്ധിച്ചു.

Share this post: