പ്രവാസി
ഒമാനില്‍ 1053 പുതിയ കോവിഡ് രോഗികള്‍

Report by : Noushad K M
മസ്‌ക്കറ്റ്: ഒമാനില്‍ കോവിഡ് രോഗികളുടെ എണ്ണം 77058 ആയി. 1053 പേരാണ് പുതിയ രോഗികള്‍. അതേ സമയം 57028 പേര്‍ രോഗബാധിതരായി. 9 പേരാണ് ഇന്നലെ മരണമടഞ്ഞത്. മരണം ആകെ 393 ആയി.

പുതിയ കോവിഡ് രോഗികളില്‍ കൂടുതലും സ്വദേശികളാണ്. 952 പേര്‍ സ്വദേശികളും 101 പേര്‍ വിദേശികളുമാണ്. ഇത് വരെ 300493 ആളുകളെയാണ് കോവിഡ് ടെസ്റ്റ് നടത്തിയത്.
മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലാണ് പകുതിയിലധികം രോഗികളുമുള്ളത്. ഇവിടെ കേസുകളുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ട്. ഇന്നലെ 108 കേസുകളാണ് വിവിധ വിലായത്തുകളിലായി റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ വടക്കന്‍ ബാത്തിനയില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. 404 പുതിയ കേസുകളാണ് ഇന്നലെയുള്ളത്.

25 മുതല്‍ ലോക്ഡൗണ്‍ ആരംഭിച്ചതിനാല്‍ വരും ദിവസങ്ങളില്‍ കേസുകളുടെ എണ്ണം കുറയുമെന്ന പ്രതീക്ഷയിലാണ്.

Share this post: