Sports
ഐ എസ് എല്‍ സുരക്ഷക്ക് പോലീസിനെ തരാനാകില്ലെന്ന്

07/12/2017
കൊച്ചി: ഡിസംബര്‍ 31ന് കൊച്ചിയില്‍ നടക്കുന്ന ഐ എസ് എല്‍ മത്സരത്തിന് പോലീസിനെ തരാനാകില്ലെന്ന് എറാണാകുളം സിറ്റിപോലീസ് വ്യക്തമാക്കി. ഒന്നുകില്‍ മത്സരം മാറഅറിവെക്കണം അല്ലെങ്കില്‍ സമയത്തില്‍ മാറ്റം വരുത്തണമെന്നാണ് പോലീസ് നിര്‍ദ്ദേശം. 31ന് വൈകിട്ട് 5.30നാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.എന്നാല്‍ ഐ എസ് എല്‍ അധികൃതര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. നിലവില്‍ കളിനടക്കുന്നിചത്ത് രണ്ടായിരലത്തിലധികം പോലീസിനെയാണ് വിന്യസിക്കുന്നത്. എന്നാല്‍ പുതുവത്സരത്തിന് എറണാകുളം നഗരത്തിലേക്ക് 3500ലധികം പോലീസുകാരെ ആവശ്യമുള്ളതിനാല്‍ മത്സരം നടക്കുന്നിടത്തേക്ക് അത്രയും പോലീസിനെ നല്‍കാന്‍ കഴിയില്ലെന്നാണ് പോലീസ് വാദം.

Share this post: