Sports
കുട്ടികൾക്കായ് സമ്മര്‍ സ്പെഷ്യല്‍ കോച്ചിങ്ങ് ക്യാമ്പൊരുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിൽ

28/03/2018

മലപ്പുറം: ജില്ലയിലെ കുരുന്നു കായിക പ്രതിഭകള്‍ക്ക് മലപ്പുറംജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ നേതൃത്യത്തിൽ സമ്മര്‍ സ്പെഷ്യല്‍ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കും
ഏപ്രില്‍ ന് തുടങ്ങുന്ന ക്യാമ്പിൽ പതിനാറ് ഇനങ്ങളിൽ പരിശീലനം നൽകും. കുട്ടികളിലെ കായികാഭിരുചി നേരത്തെ തന്നെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതിന് കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഈ പദ്ധതി.
പതിനാല് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കുക.

ഇനങ്ങള്‍ – കേന്ദ്രങ്ങള്‍

1) ഫുട്ബോള്‍ –
കോട്ടപ്പടി സ്റ്റേഡിയം മലപ്പുറം
VMCGHSS ഗ്രൗണ്ട് വണ്ടൂര്‍
YFC ഗ്രൗണ്ട് മൂര്‍ക്കനാട്
DUHSS ഗ്രൗണ്ട് തൂത
പഞ്ചായത്ത് മിനി സ്റ്റേഡിയം വള്ളിക്കുന്ന്

2) ഖൊ ഖൊ
GHSS ഗ്രൗണ്ട് നിറമരുതൂര്‍
GHSS ഗ്രൗണ്ട് ആതവനാട്
RHSS ഗ്രൗണ്ട് രാമനാട്ടുകര

3)വോളിബോള്‍
വള്ളിക്കുന്ന് അപ്പോളോ ക്ലബ്
YFC ഗ്രൗണ്ട് മൂര്‍ക്കനാട്

4)ബാസ്കറ്റ്ബോള്‍
GBHSS ഗ്രൗണ്ട് മഞ്ചേരി
ബോള്‍ട്ടീസ് ക്ലബ് ചുങ്കത്തറ

5)അത് ലറ്റിക്സ്
PHSS ഗ്രൗണ്ട് പന്തല്ലൂര്‍
GBHSS ഗ്രൗണ്ട് മഞ്ചേരി

6)ടേബിള്‍ ടെന്നീസ്
കോസ്മോ പൊളിറ്റന്‍ ക്ലബ് മഞ്ചേരി
കേന്ദ്രീയ വിദ്യാലയ മലപ്പുറം

7)ഹോക്കി
PMSAMAHSS ചെമ്മങ്കടവ്
GBHSS മലപ്പുറം

8)കബഡി
MIHSS പൊന്നാനി
GMHSS നിലമ്പൂര്‍

9)റസ്ലിങ്
PTMHSS താഴേക്കോട്

10)ജൂഡോ
GHSS നെല്ലിക്കുത്ത്

11)കനോയിങ് & കയാക്കിങ്
ബിയ്യം കായല്‍ പൊന്നാനി

12)തയ്ക്വന്‍ഡോ
GLPS കെ പുരം
GMHSS നിലമ്പൂര്‍
VMCGHS വണ്ടൂര്‍
ISSHSS പൊന്നാനി

13)ഹാന്‍ഡ് ബോള്‍
CHSS അടക്കാകുണ്ട്
PMSAPPMHSS കക്കോവ്
MIC അത്താണിക്കല്‍
VHMHSS മൊറയൂര്‍

14)വെയിറ്റ് ലിഫ്റ്റിങ്
EMEA കോളേജ് കൊണ്ടോട്ടി

15)റോളര്‍ സ്കേറ്റിങ്
കേന്ദ്രീയ വിദ്യാലയ മലപ്പുറം

16)കളരിപ്പയറ്റ്
KKS കളരി കാരാട്
APM കളരി ആലത്തൂര്‍പടി
സജിനി വല്ലഭട്ടകളരി കുളത്തൂര്‍
ശ്രീകല തൃപ്രങ്ങോട്ട് വല്ലഭട്ട കളരി
KMS കളരി വൈലത്തൂര്‍
KMS കളരി പറപ്പൂര്‍
VKM കളരി പൊന്നാനി

ദേശീയ സംസ്ഥാന തലത്തില്‍ കഴിവ് തെളിയിച്ച മികച്ച കോച്ചുമാരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം. കോച്ചിങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കും.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റും കളിക്കാനുള്ള കിറ്റും സഹിതം ഏപ്രില്‍ നാല് ബുധന്‍ വൈകീട്ട് 4 മണിക്ക് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിച്ചേരുക.
കൂതുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടുക
(0483-2734701)

Share this post: