Sports
പൂക്കോട്ടൂർ പ്രീമിയർ ലീഗ്‌ 2018;കാസ്‌ക് ചീനിക്കൽ ജോതാക്കൾ

04/04/2018

ദുബൈ: ദുബൈ കെഎംസിസി പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ പൂക്കോട്ടൂർ പ്രീമിയർ ലീഗ് സെവൻസ് ഫുട്ബോൾ ടുർണമെന്റിൽ കാസ്‌ക് ചീനിക്കൽ ജോതാക്കളായി. ചാലിയാർ എഫ്.സി. പൂക്കോട്ടൂരിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ചീനിക്കൽ കിരീടം നേടിയത്‌. 6 പ്രാദേശിക ടീമുകൾ പങ്കടുത്ത ടൂർണമെന്റ് കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി പി.വി. നാസർ ഉദ്ഘാടനം ചെയ്തു. ഹംസ സിറ്റി, ബൈജു, സി.ടി. ഇബ്രാഹിം, മുഹമ്മദലി വി, ആഷിഫ്, ബാബു, യഹിയ, മുഹമ്മദ്, അദ്നാൻ ഷഹാബ് തുടങ്ങിയവർവർ നേതൃത്വം നൽകി. കെഎംസിസി ഭാരവാഹികളായ ജമാൽ ആനക്കയം, ജൗഹർ മൊറയൂർ, സികെ ഇർഷാദ് മോങ്ങം, നജ്‌മുദ്ധീൻ തറയിൽ, ഹമീദ്‌ ചെറുവള്ളൂർ, അഫ്സൽ യു.പി. തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്കുള്ള ട്രോഫികൾ അസീസ് കൂരി, കുരിക്കൾ മുഹമ്മദ്‌ എന്നിവർ വിതരണം ചെയ്തു.

Share this post: