സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ച; എസ്.എഫ്.ഐ ദൂരദർശൻ മാർച്ച് നടത്തി.

03/04/2018

മലപ്പുറം: സി.ബി.എസ്.ഇ പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ എസ്എഫ്ഐ മലപ്പുറം ദൂരദർശൻ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ചോദ്യപേപ്പർ ചോർച്ച കേസ് അന്വേഷണം അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക,
എ.ബി.വി.പി ബന്ധം പുറത്ത് കൊണ്ടുവരിക,മനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കർ രാജിവെക്കുക. എന്നി മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു മാർച്ച്. എസ് എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്ച്ച് അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ഉദ്ഘാടനം ചെയ്തു. കെ.ശ്യം പ്രസാദ്, പി.ഷബീർ, എ.ജോഷിദ് എന്നിവർ സംസാരിച്ചു. ..

Share this post: