ജില്ലയിൽ ഒറ്റ ദിവസം 1430 കോവിഡ് കേസുകൾ

17/04/2021
മലപ്പുറം:കോവിഡ് രണ്ടാം തരംഗത്തിൽ ജില്ലയിൽ ഇന്ന് 1430 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ഇന്ന് 13,835 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂർ 1149, കണ്ണൂർ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസർഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share this post:

19/02/2020
മഞ്ചേരി: സംസ്ഥാനത്ത് ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപയാക്കി കൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവ് അംഗീകരിച്ച് വ്യാപാരികൾ. മഞ്ചേരി കച്ചേരിപ്പടിയിലെ ഇരുമ്പുഴി സ്വദേശി ഹക്കീമിന്റെ കടയിലാണ് ഇരുപത് രൂപ എംആർപിയുളള വെള്ളം 13 രൂപക്ക് വിൽക്കുന്നത്. സർക്കാർ തീരുമാനപ്രകാരമാണ് വില കുറച്ചെതെന്ന് ബോർഡും കടക്ക് മുമ്പിൽ സ്ഥാപിച്ചിട്ടുണ്ട്.

ഒരു ലിറ്റർ കുപ്പിവെള്ളത്തിന്‍റെ പരമാവധി വില 13 രൂപയാക്കി നിർണയിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.വിജ്ഞാപനം ഇറങ്ങുന്നതോടെയാണ് തീരുമാനം നടപ്പാവുക. അവശ്യസാധന വില നിയന്ത്രണ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കുപ്പിവെള്ളത്തിന്റെ വില നിശ്ചയിച്ചത്.
ആറ് രൂപയില്‍ താഴെ മാത്രമാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ നിര്‍മ്മാണ ചെലവ്. 8 രൂപക്കാണ് ഒരു ലിറ്റർ കുപ്പിവെള്ളം ചില്ലറ വിൽപനക്കാർക്ക് ലഭിക്കുന്നത്. എന്നാൽ അവർ ഈ വെള്ളം 20 രൂപക്കാണ് വിൽക്കുന്നത്. വില നിർണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്) നിർദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വിൽക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരുന്നുണ്ട്.

Share this post:

25/05/2019

മഞ്ചേരി:നഗരസഭയിലെ വീട്ടിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിര്‍മ്മാണത്തിന് വേണ്ടിയുള്ള സ്ഥലമെടുപ്പ് സംബന്ധിച്ചുള്ള സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ അമിത് മീണയ്ക്ക് സമര്‍പ്പിച്ചു. സമിതി ചെയര്‍മാന്‍ എം.ഐ.സി കോളെജ് പ്രിന്‍സിപ്പല്‍ ഡോ. എം. ഉസ്മാന്റെ നേതൃത്വത്തില്‍ അംഗങ്ങളായ മുന്‍ എ.ഡി.എം. എം.ബാലകൃഷ്ണക്കുറുപ്പ്, സാങ്കേതിക വിദഗ്ദ അംഗം വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ സിദ്ധീഖ്, ഡോ.സാജന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സക്കീന, കെ. സി. ഉണ്ണിക്കൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2.8 കോടി രൂപ ചെലവഴിച്ചാണ് 2500-ല്‍ പരം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്.

Share this post: