നാളെയും മറ്റന്നാളും അവശ്യ സർവീസുകൾ മാത്രം;രണ്ട് ദിവസം കടുത്ത നിയന്ത്രണം

23/04/2020
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും സംസ്ഥാനത്ത് അവശ്യസർവീസുകൾക്ക് മാത്രം അനുമതി. റസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പാൻ അനുവദിക്കില്ല. സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡുകൾ കരുതണമെന്നും നിർദേശമുണ്ട്.

പൊതു ഇടങ്ങളിലെ സമ്പർക്കം പരമാവധി കുറയ്ക്കാനാണ് രണ്ടുദിവസങ്ങളിൽ കർശനനിയന്ത്രണത്തിനുള്ള സർക്കാർ നടപടി. ഭക്ഷണ സാധനങ്ങൾ, പച്ചക്കറി, പഴം, പാൽ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ മാത്രമായിരിക്കും പ്രവർത്തിക്കുക. റസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പാൻ അനുവദിക്കില്ല. രാത്രി ഒൻപത് വരെ പാഴ്സലും ഹോം ഡെലിവറിയും ആകാം. ദീർഘദൂര ബസ്, ട്രെയിൻ, വിമാന സർവീസുകൾ തടസപ്പെടില്ല. പൊതുഗതാഗതവും ചരക്കുഗതാഗതവും ഉണ്ടാകും. ബസ്, ട്രെയിൻ, വിമാന യാത്രക്കാരെ കൊണ്ടുപോകുന്ന സ്വകാര്യ, ടാക്സി വാഹനങ്ങൾ തടയില്ല. ഇവർ യാത്രാ രേഖകൾ കാണിക്കണം. മുൻകൂട്ടി നിശ്ചയിച്ച വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ പരമാവധി 75 പേരെ പങ്കെടുപ്പിച്ചു നടത്താം. എന്നാൽ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവശ്യ സർവീസ് ഓഫിസുകൾ പ്രവർത്തിക്കും. ജീവനക്കാർക്ക് തിരിച്ചറിയൽ രേഖയുമായി യാത്ര ചെയ്യാം. 24 മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കേണ്ട വ്യവസായങ്ങൾ, കമ്പനികൾ അവശ്യ സർവീസുകൾ എന്നിവക്ക് തടസമില്ല. ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾക്കും ജീവനക്കാർക്കും വാഹനങ്ങൾ ഉപയോഗിക്കാം. ഐടി കമ്പനികളിലെ അത്യാവശ്യ ജീവനക്കാരെ മാത്രമേ ഓഫീസിൽ എത്താൻ അനുവദിക്കൂ. അത്യാവശ്യ യാത്രക്കാർ, രോഗികൾ, അവരുടെ സഹായികൾ, വാക്സിൻ എടുക്കാൻ പോകുന്നവർ എന്നിവർ തിരിച്ചറിയൽ രേഖ കാണിക്കണം. തെരഞ്ഞെടുപ്പ്, പരീക്ഷ, കൊവിഡ് ജോലികളുള്ളവർക്കും യാത്രാവിലക്കുണ്ടാവില്ല.

Share this post:

13/04/2021


മലപ്പുറം∙ കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചതായി കലക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ആർടിപിസിആർ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകി. ഇന്ന് 11.30ന് മതമേലധ്യക്ഷരുടെ യോഗം കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേരും. സെക്ടറൽ മജിസ്ട്രേട്ടുമാർ മുഖേന കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കുമെന്നും കലക്ടർ പറഞ്ഞു.

∙ മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള എല്ലാ കടകളും രാത്രി ഒൻപതോടെ അടയ്ക്കണം.
∙ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം.
∙ റസ്റ്ററന്റുകളിൽ പാഴ്സൽ പ്രോത്സാഹിപ്പിക്കണം. 50 ശതമാനം സീറ്റുകളിൽ മാത്രം ആളുകളെ അനുവദിച്ച് തിരക്ക് കുറയ്ക്കാൻ സഹകരിക്കണം.
∙ 60 വയസ്സിന് മുകളിലുള്ളവരും പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും നിർബന്ധമായും വീടുകളിൽ തന്നെ കഴിയണം.
∙ ബസുകളിൽ തിരക്ക് നിയന്ത്രിക്കുകയും നിന്ന് യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കണം.
∙ കടകൾ, ആശുപത്രികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം.
∙ സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും പഞ്ചിങ് പാടില്ല.
∙ മെഗാസെയിൽ, ഷോപ്പിങ് ഫെസ്റ്റിവൽ എന്നിവ നിയന്ത്രിക്കണം.
∙ അത്യാവശ്യമായ യോഗങ്ങൾ ഓൺലൈനായി നടത്താം.
∙ ഇൻഡോർ യോഗങ്ങളിൽ പരമാവധി 100 പേരെയും ഔട്ട് ഡോർ യോഗങ്ങളിൽ 200 പേരെയും മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ.
∙ ആശുപത്രി സന്ദർശനം ഒഴിവാക്കുകയും രോഗികൾ പരമാവധി ഇ-സഞ്ജീവനി സൗകര്യം പ്രയോജനപ്പെടുത്തുകയും വേണം.
∙ ബീച്ചുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും വൈകിട്ട് 5ന് ശേഷം സന്ദർശകരെ അനുവദിക്കില്ല.
∙ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടവർ നിർബന്ധമായും കോവിഡ് ടെസ്റ്റിന് വിധേയരാകണം.
∙ ഉത്സവങ്ങൾ മിതമായ രീതിയിൽ മാത്രം ആഘോഷിക്കാൻ ശ്രദ്ധിക്കുക.
∙ പൊതുജനങ്ങളുമായി ഇടപെടുന്ന ഓഫിസുകളിലെ ജീവനക്കാർ ഒരാഴ്ചയ്ക്കകം കോവിഡ് ടെസ്റ്റിന് വിധേയരാകണം.
∙ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ 5 ദിവസം കഴിഞ്ഞ് നിർബന്ധമായും ആർടിപിസിആർ ടെസ്റ്റ് ചെയ്യണം.

Share this post:

20/02/2020
മലപ്പുറം:ലോകവനിതാദിനത്തിന്റെ ഭാഗമായി സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ പാഠങ്ങളുമായി മാര്‍ച്ച് എട്ട് പുലരുമ്പോള്‍ ചരിത്ര നിമിഷങ്ങള്‍ക്ക് കോട്ടക്കുന്ന് സാക്ഷ്യം വഹിക്കും. മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 12 നാണ് കോട്ടക്കുന്നിലെ തുറന്ന വേദിയില്‍ വനിതാദിനത്തിന്റെ ഔദ്യോഗിക ജില്ലാതല ഉദ്ഘാടനം നടക്കുക. ‘പുതിയ പുലരിയിലേക്ക്’ എന്ന സന്ദേശവുമായി ജില്ലയിലെ മൂവായിരത്തിലധികം സ്ത്രീകളെ പങ്കെടുപ്പിച്ച് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മെഗാ നൈറ്റ് വാക്ക് സംഘടിപ്പിച്ചും വനിതാദിനം വ്യത്യസ്തമാക്കും.

മാര്‍ച്ച് ഒന്നു മുതല്‍ എട്ടുവരെ പ്രാദേശിക തലത്തിലും ഏഴിന് ജില്ലാതലത്തിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാതല പരിപാടികള്‍ക്ക് മാര്‍ച്ച് ഏഴിന് കോട്ടക്കുന്ന് വേദിയാകും. അന്നേ ദിവസം വൈകീട്ട് ആറു മുതല്‍ മാര്‍ച്ച് എട്ട് വൈകീട്ട് ആറു വരെ കോട്ടക്കുന്ന് പാര്‍ക്ക് സ്ത്രീകള്‍ക്ക് സൗജന്യമായി തുറന്ന് നല്‍കും. രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ രണ്ടുവരെയാണ് കോട്ടക്കുന്നിലെ തുറന്ന വേദിയില്‍ ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാത്രി എട്ടിന് വനിതകളുടെ സംസ്‌കാരിക പരിപാടികളും 10ന് മെഗാവാക്കുമാണ് സംഘടിപ്പിക്കുക. ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നായി എത്തിയവര്‍ നാല് പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നും നടത്തം ആരംഭിച്ച് കോട്ടക്കുന്ന് മൈതാനത്ത് സംഗമിക്കുന്ന രീതിയിലാണ് രാത്രി നടത്തം ആസൂത്രണം ചെയ്തിട്ടുള്ളത്. നാല് കേന്ദ്രങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. കൊണ്ടോട്ടി ഭാഗത്ത് നിന്ന് എത്തുന്നവര്‍ കിഴക്കേത്തലയിലും തിരൂര്‍ ഭാഗത്ത് നിന്നുള്ളവര്‍ സിവില്‍ സ്റ്റേഷനില്‍ നിന്നും മഞ്ചേരിയില്‍ നിന്നുള്ളവര്‍ മുണ്ടുപറമ്പ് ബൈപ്പാസിലും പെരിന്തല്‍മണ്ണയില്‍ നിന്നുള്ളവര്‍ എം.എസ്.പി ഗ്രൗണ്ടില്‍ നിന്നും രാത്രി 10ന് യാത്ര ആരംഭിക്കും. നാല് കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച യാത്ര രാത്രി 11ന് കോട്ടക്കുന്ന് മൈതാനത്ത് സംഗമിക്കും. തുടര്‍ന്ന് മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 12 ന് കോട്ടക്കുന്ന് തുറന്ന വേദിയില്‍ വനിതാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തും. ചടങ്ങില്‍ സാംസ്‌കാരികം, കായികം, ആരോഗ്യം, വിദ്യാഭ്യാസം, പൊതു പ്രവര്‍ത്തനം, സാമൂഹ്യ-സേവനം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച 50 വനിതകളെ ആദരിക്കും.

ജില്ലാതല പരിപാടിയുടെ ഭാഗമായി മാര്‍ച്ച് ഏഴിന് കോട്ടക്കുന്ന് പാര്‍ക്കിലേക്കുള്ള വാഹനങ്ങള്‍ വൈകീട്ട് ആറു മുതല്‍ നിയന്ത്രിക്കും. കോട്ടക്കുന്ന് പാര്‍ക്കിനകത്തും കുന്നുമ്മലിലുമുള്ള വ്യാപാരസ്ഥാപനങ്ങള്‍ രാത്രിയും തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാഭരണകൂടം ആവശ്യപ്പെടും.
പ്രാദേശിക തലത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ വനിതാദിനാഘോഷ പരിപാടികള്‍ ആരംഭിക്കും. വനിതാശാക്തീകരണം ലക്ഷ്യമിട്ട് ജില്ലയുടെ വിവിധയിടങ്ങളില്‍ സെമിനാറുകള്‍, കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഫ്‌ളാഷ്‌മോബ്, സെല്‍ഫ് ഡിഫന്‍സ് പരിശീലനം, തുടങ്ങി വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിക്കും.

ജില്ലയിലെ വനിതാദിനാഘോഷപരിപാടികള്‍ വിപുലമായി ആചരിക്കുന്നതിനായി ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു തുടങ്ങിയവരും മറ്റ് ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share this post:

19/02/2020
തിരുവനന്തപുരം: മലപ്പുറത്ത് ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നു. ഇന്‍കലിനു കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക. ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ പ്രത്യേകമായി ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആന്റ് റിസര്‍ച്ചിനായിരിക്കും (ഐഡിടിആര്‍) നടത്തിപ്പ് ചുമതല. ഷാര്‍ജ സര്‍ക്കാരിന്റെ മുന്നില്‍ കേരളം ഉന്നയിച്ച നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കാനാകുമെന്നതാണ് പ്രത്യേകത. ഇന്റര്‍നാഷഷല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇതുവഴി ലഭിക്കും. ഷര്‍ജയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി ആവശ്യമായി മേല്‍നോട്ടം വഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടന്‍ ഒപ്പിടും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, എ കെ ശശീന്ദ്രന്‍, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ കെ സിങ്ങ്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി എസ് സെന്തില്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post:

19/02/2020
മഞ്ചേരി: സംസ്ഥാനത്ത് ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപയാക്കി കൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവ് അംഗീകരിച്ച് വ്യാപാരികൾ. മഞ്ചേരി കച്ചേരിപ്പടിയിലെ ഇരുമ്പുഴി സ്വദേശി ഹക്കീമിന്റെ കടയിലാണ് ഇരുപത് രൂപ എംആർപിയുളള വെള്ളം 13 രൂപക്ക് വിൽക്കുന്നത്. സർക്കാർ തീരുമാനപ്രകാരമാണ് വില കുറച്ചെതെന്ന് ബോർഡും കടക്ക് മുമ്പിൽ സ്ഥാപിച്ചിട്ടുണ്ട്.

ഒരു ലിറ്റർ കുപ്പിവെള്ളത്തിന്‍റെ പരമാവധി വില 13 രൂപയാക്കി നിർണയിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.വിജ്ഞാപനം ഇറങ്ങുന്നതോടെയാണ് തീരുമാനം നടപ്പാവുക. അവശ്യസാധന വില നിയന്ത്രണ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കുപ്പിവെള്ളത്തിന്റെ വില നിശ്ചയിച്ചത്.
ആറ് രൂപയില്‍ താഴെ മാത്രമാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ നിര്‍മ്മാണ ചെലവ്. 8 രൂപക്കാണ് ഒരു ലിറ്റർ കുപ്പിവെള്ളം ചില്ലറ വിൽപനക്കാർക്ക് ലഭിക്കുന്നത്. എന്നാൽ അവർ ഈ വെള്ളം 20 രൂപക്കാണ് വിൽക്കുന്നത്. വില നിർണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്) നിർദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വിൽക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരുന്നുണ്ട്.

Share this post:

03/07/2019

മലപ്പുറം:ഹജ്ജ് സെല്ലിന് വെള്ളിയാഴ്ച്ച തുടക്കമാവും, ക്യാമ്പ് ആറിന് വൈകീട്ട് 4.30 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഹജ്ജ് ഹൗസിനോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന വനിതാ ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മ്മവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്‌ബോധന പ്രസംഗം നടത്തും. എം.പി മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, എളമരം കരീം, എം.കെ.രാഘവന്‍, പി.വി.അബ്ദുല്‍ വഹാബ്, എം.എല്‍.എ മാരായ ടി.വി.ഇബ്രാഹീം, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കാരാട്ട് റസാഖ്, മുഹമ്മദ് മുഹ്സിന്‍, പി.ടി.എ. റഹീം, മുന്‍ മന്ത്രിമാരായ പാലോളി മുഹമ്മദ്കുട്ടി, പാലോളി മുഹമ്മദ് കുട്ടി, മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ കെ.ശ്രീനിവാസ റാവു, കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സി.ഷീബ, വിവിധ മത, രാഷ്ട്രീയ, സാമൂഹിക, സേവന മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.

സര്‍ക്കാര്‍ നിയോഗിച്ച 55 ഹജ്ജ് സെല്‍ അംഗങ്ങള്‍ വെള്ളിയാഴ്ച്ച ചുമതലയേല്‍ക്കും. ഡി. വൈ.എസ്.പി. എസ്.നജീബാണ് ഹജ്ജ് സെല്‍ ഓഫീസര്‍. ഹാജിമാരെ സ്വീകരിക്കുന്നതിനും താമസിപ്പിക്കുന്നതിനുമുള്‍പ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളും ഇതോടെ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാവും. ഹജ്ജ് സെല്ലിന്റെ ട്രയല്‍ റണ്‍ നാളെ നടക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസിയുടെ മേല്‍നോട്ടത്തില്‍ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.

കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം ജൂലൈ ഏഴിന് ഉച്ചയ്ക്ക് 2.25 ന് പുറപ്പെടും. 300 പേരാണ് ആദ്യ വിമാനത്തില്‍ യാത്രയാവുക. ഹജ്ജ് വളണ്ടിയര്‍മാരായ എന്‍.പി. സൈതലവി, മുജീബ് റഹ്മാന്‍ പുഞ്ചിരി എന്നിവര്‍ ആദ്യ വിമനത്തില്‍ ഹജ്ജാജിമാരെ അനുഗമിക്കും. ഏഴ് മുതല്‍ 20 വരെ സൗദി എയര്‍ ലൈന്‍സിന്റെ 36 വിമാനങ്ങളിലായാണ് ഹാജിമാര്‍ യാത്രയാകുന്നത്. കൊച്ചിയില്‍ നിന്നും ജൂലൈ 14 മുതല്‍ 17 വരെ എയര്‍ ഇന്ത്യയാണ് സര്‍വ്വീസ് നടത്തുന്നത്.
ഹാജിമാര്‍ അവരുടെ വിമാനം പുറപ്പെടുന്ന തിയ്യതിയുടെ തലേ ദിവസമാണ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ആറിന് ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഏഴിന് ആദ്യ വിമാനത്തില്‍ പോവേണ്ട ഹജ്ജാജിമാര്‍ രാവിലെ ഒമ്പതിനും 11 നും ഇടയില്‍ ഹജ്ജ് ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഏഴിന് രണ്ടാമത്തെ വിമാനത്തില്‍ പോവേണ്ടവര്‍ ആറിന് രാവിലെ 11 നും ഉച്ചക്ക് ഒരു മണിക്കുമിടയിലായി ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം.

Share this post:

29/06/2019

ജനനസമയത്ത് സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന ഹൃദ്യം പദ്ധതിയില്‍ ജില്ലയില്‍ ചികിത്സ ലഭിച്ചത് 556 കുട്ടികള്‍ക്ക്. ഇതില്‍ 213 പേരുടെ ശസ്ത്രക്രിയയും നടത്തി. ഹൃദ്രോഗ്ം മൂലം കുട്ടികള്‍ മരണപ്പെടുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി കേരളത്തില്‍ നടപ്പാക്കിയത്. കേരള സര്‍ക്കാരും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രമുമാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. ജില്ല കലക്ടര്‍ ജാഫര്‍ മലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ആരോഗ്യ ദൗത്യം ഗവേണിങ് ബോഡി യോഗത്തില്‍ പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു.

അടുത്ത വര്‍ഷത്തേക്ക് 62.64 കോടിയുടെ പദ്ധതിയുടെ ബജറ്റിന് ഗവേണിങ് ബോഡി അംഗീകാരം നല്‍കി. പുതുതായി അനുവദിച്ച തസ്തികയിലേക്ക് നിയമനം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. ആശ വര്‍ക്കര്‍മാര്‍ക്ക് പ്രാഥമിക കംപ്യൂട്ടര്‍ പരിജ്ഞാനം നല്‍കാനും യോഗത്തില്‍ തീരുമാനമായി. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാകും കംപ്യൂട്ടര്‍ പരിശീലനം നല്‍കുക. കംപ്യൂട്ടര്‍ പരിശീലനത്തിനായി ഒരാള്‍ക്ക് 250 രൂപ നിരക്കില്‍ അക്ഷയക്ക് നല്‍കും. ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കാത്ത ആശ വര്‍ക്കമാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും യോഗം തീരുമാനിച്ചു.

Share this post:

27/06/2019

മലപ്പുറം:ജില്ലയില്‍ പച്ചക്കറി കൃഷിയുടെ വികസനത്തിനായി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ 4.39 കോടി രൂപ അനുവദിച്ചു. വീടുകളില്‍ വിഷരഹിത ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികളാണ് കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. സ്‌കൂളുകളിലൂടെയും കര്‍ഷകരിലേക്ക് നേരിട്ടും വിത്തുകളും തൈകളും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വീടുകളിലൊരു അടുക്കളത്തോട്ടമെന്ന ലക്ഷ്യമിട്ട് രണ്ട് ലക്ഷത്തോളം വിത്ത് കിറ്റുകളാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൗജന്യമായി വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിട്ടുള്ളത്. കേരള വെജിറ്റബ്ള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ തയ്യാറാക്കിയ കിറ്റുകളാണ് കൃഷിഭവനുകള്‍ വഴി വീടുകളിലെത്തിക്കുന്നത്.

സ്‌കൂളുകളിലെ സൗജന്യ വിതരണത്തിന് പുറമെ കിറ്റിന് 10 രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് 2.5 ലക്ഷം കിറ്റുകളും, സര്‍ക്കാര്‍ ഇതര സംഘടനകള്‍(എന്‍.ജി.ഒ) കള്‍ക്ക് 28,000 കിറ്റുകളും വിതരണം ചെയ്യും. കൂടാതെ ജില്ലയിലെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം യൂണിറ്റിന് 2.50 രൂപ നിരക്കില്‍ 14 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും. ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള നഴ്സറികളിലും ഡിപ്പാര്‍ട്ട്മെന്റ് ഫാമുകളിലും ഉത്പാദിപ്പിച്ച പച്ചക്കറി തൈകളാണ് ഇത്തരത്തില്‍ വിതരണം ചെയ്യുക. പരമ്പരാഗത വിളകള്‍ കൃഷിചെയ്യുന്ന കര്‍ഷകരെ ഉപയോഗപ്പെടുത്തി ചുരുങ്ങിയത് പത്ത് സെന്റ് മുതല്‍ പരമ്പരാഗത വിളകളുടെ കൃഷിക്കും വിത്തുല്‍പ്പാദനത്തിനുമായി ആകെ 9 ഹെക്ടറില്‍ 2.25 ലക്ഷം രൂപയാണ് നല്‍കുക. ദീര്‍ഘകാല പോഷക പച്ചക്കറികളായ ബ്രഡ് ഫ്രൂട്ട്, മുരിങ്ങ, അഗത്തി, കറിവേപ്പില, നാരകം എന്നിവയുടെ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുതിനായി ജില്ലയില്‍ 2000 സാംപ്ലിംഗ്സ് കിറ്റുകളും വിതരണം ചെയ്യും.

ഇതോടൊപ്പം ജില്ലയില്‍ പച്ചക്കറി കൃഷിയില്‍ നൂതന കൃഷിരീതികള്‍ പ്രയോഗിക്കുന്നതിലേക്ക് മാത്രമായി പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുന്നതിന് മൂന്ന് ലക്ഷം രൂപയും ജൈവ കാര്‍ഷിക ഉല്‍പ്പങ്ങളുടെ വിപണനത്തിന് പുതിയ എക്കോ ഷോപ്പുകള്‍ തുടങ്ങുന്നതിനായി രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മേല്‍ പദ്ധതികള്‍ക്ക് പുറമെ പച്ചക്കറി കൃഷിയുടെ വ്യാപനത്തിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്കായി പ്രഖ്യാപിച്ച സബ്‌സിഡികളും മറ്റാനുകൂല്യങ്ങളും താഴെ നല്‍കുന്നു.

ജൈവ കൃഷി വികസന പദ്ധതി

ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് ജില്ലക്ക് 17.81 ലക്ഷം രൂപയാണ് ഈ വര്‍ഷം അനുവദിച്ചിട്ടുള്ളത്. ഇതില്‍ ജൈവ കൃഷി ക്ലസ്റ്ററുകള്‍ക്കുള്ള പ്രോല്‍സാഹനം, ഇക്കോഷോപ്പുകള്‍, ജൈവ കാര്‍ഷിക രംഗത്തെ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തുകള്‍ക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെ അവാര്‍ഡുകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഗ്രോബാഗ് ടെറസ് കൃഷി

നഗരങ്ങളില്‍ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് കൃഷിഭവനുകളുടേയും അഗ്രോസര്‍വ്വീസ് സെന്ററുകളുടേയും സാങ്കേതിക സഹായത്തോടെയാണ് ഗ്രോബാഗ് ടെറസ് കൃഷി ആരംഭിച്ചത്. വ്യത്യസ്തയിനം പച്ചക്കറികള്‍ കൃഷി ചെയ്യാവുന്ന രീതിയില്‍ ഒരു യൂണിറ്റിന് 25 ഗ്രോബാഗുകളാ ണുണ്ടാവുക. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് 75 ശതമാനം അഥവാ യൂണിറ്റിന് 1500 രൂപ നിരക്കില്‍ സബ്സിഡി ലഭിക്കും. മലപ്പുറം ജില്ലയില്‍ 3000 ഗ്രോബാഗ് യൂണിറ്റുകളാണ് വിതരണം ചെയ്യുക. മുന്‍ വര്‍ഷങ്ങളില്‍ വിതരണം ചെയ്ത 3000 ഗ്രോബാഗുകളുടെ പുനരുദ്ധാരണത്തിന് യൂണിറ്റ് ഒന്നിന് 200 രൂപ വീതവും സബ്സിഡി ലഭ്യമാകും.

പച്ചക്കറി കൃഷിയിലൂടെ വേസ്റ്റ് മാനേജ്മെന്റ്

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങളെ ജൈവ മാലിന്യ – മണ്ണിര കമ്പോസ്റ്റുകളാക്കി ഗ്രോബാഗുകളില്‍ ജൈവ പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുന്ന രീതിയാണിത്. ജില്ലയില്‍ ആകെ 250 യൂണിറ്റുകള്‍ക്ക് 6.25 ലക്ഷം രൂപയാണ് സഹായധനം നല്‍കുക. ഒരു കമ്പോസ്റ്റ് കുഴിക്ക് 2500 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക.

മിനി ഡ്രിപ്പ്/വിക്ക് ഇറിഗേഷന്‍

ഗ്രോബാഗ് യൂണിറ്റുകളില്‍ പ്രയോഗിക്കുന്ന തിരിനന രീതിയായ മിനി ഡ്രിപ്പ്/വിക്ക് ഇറിഗേഷന്‍ ശുദ്ധജലത്തിന്റെ അമിതോപയോഗം തടയുവാനും മണ്ണിന്റെ പോഷകങ്ങള്‍ നിലനിര്‍ത്താനും വിളകള്‍ക്ക് അനുയോജ്യമായ രീതിയില്‍ നനവ് ലഭിക്കുവാനും സഹായകമാണ്. യൂണിറ്റിന് സബ്സിഡിയുണ്ട്. ജില്ലയിലെ 150 യൂണിറ്റുകള്‍ക്ക് യൂണിറ്റൊന്നിന് 2000 രൂപ നിരക്കില്‍ മൂന്ന് ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാകും.

ഹരിതഗ്രൂപ്പ് രൂപീകരണം

നഗരങ്ങളില്‍ വാര്‍ഡ് തലത്തില്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത 50 അംഗങ്ങളടങ്ങിയ 3 മുതല്‍ 5 വരെയുള്ള റസിഡന്റ്സ് അസോസ്സിയേഷനുകള്‍ കൂടിചേര്‍ന്നാണ് ഹരിതഗ്രൂപ്പ് രൂപീകരിക്കുന്നത്. പ്രസ്തുത ഗ്രൂപ്പിന്റെ രജിസ്ട്രേഷനും മറ്റു നടത്തിപ്പ് ചെലവുകള്‍ക്കുമായി 50,000 രൂപ സര്‍ക്കാര്‍ സഹായം നല്‍കും. ‘ഹരിതമിത്ര’ വളണ്ടിയര്‍മാരിലൂടെയാണ് ഹരിതഗ്രൂപ്പ് ഉല്‍പ്പാദിപ്പിച്ച ജൈവ പച്ചക്കറികളുടെ വിപണനം നടത്തുന്നത്. ജില്ലയില്‍ നാല് ഹരിതഗ്രൂപ്പുകള്‍ക്കായി രണ്ട് ലക്ഷം രൂപയുടെ ധനസഹായമാണ് നല്‍കുക.

Share this post:

25/05/2019

മലപ്പുറം: ജില്ലയിലെ പുതിയ അസിസ്റ്റന്റ് കലക്ടറായി രാജീവ് കുമാര്‍ ചൗധരി ചുമതലയേറ്റു. 2018 ബാച്ച് ഐ.എ.എസുകാരനായ ഇദ്ദേഹത്തിന്റെ ആദ്യ നിയമനമാണ് മലപ്പുറത്തേത്. നിലവില്‍ മലപ്പുറം ജില്ലാ കലക്ടറായ അമിത് മീണയുടെ നാടായ രാജസ്ഥാനിലെ അല്‍വാര്‍ ജില്ലക്കാരനാണു ഇദ്ദേഹം.

Share this post: