ക്വാറിയിൽ കുളിക്കാനിറങ്ങിയ ഒമ്പത് വയസുകാരൻ മുങ്ങിമരിച്ചു

08/04/2019

വളാഞ്ചേരി: വെങ്ങാട്‌ പള്ളിപ്പടി ചിറ കോറിയിൽ കുളിക്കാനിറങ്ങിയ കുട്ടി വെള്ളത്തിൽ മുങ്ങി മരിച്ചു. ആലപുഴയിലെ ആരാട്ടുപുഴ സ്വദേശി കരിപാടനയിൽ ഫയാസാണ് (9) മരണപ്പെട്ടത്.
നാട്ടുകാരും പെരിന്തൽമണ്ണയിൽ നിന്നെത്തിയ ഫയർ ഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി മാലാപറമ്പ്‌ എംഇഎസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും.

Share this post: