ഷാജി പാപ്പൻ വീണ്ടുമെത്തുന്നു; ആട് 3 പ്രഖ്യാപിച്ച് നിർമ്മാതാവ്

07/02/2019

തിയേറ്ററുകളില്‍ പൊട്ടിച്ചിരി തീര്‍ത്ത ഷാജി പാപ്പനും കൂട്ടരും വീണ്ടുമെത്തുന്നു.
ആദ്യഭാഗം സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും പിന്നീട് ആരാധകർ ഏറെ ഉണ്ടായ ചിത്രമായിരുന്നു ആട്. ജയസൂര്യയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രശസ്തമായ കഥാപാത്രമായി ഷാജി പാപ്പൻ മാറുകയും ചെയ്തു.

ഇത്തരത്തിലുള്ള പ്രശസ്തി ലഭിച്ചതിനാല്‍ ആട് 2 സിനിമയാവുകയും സാമ്പത്തികമായി വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ ആട് അടുത്ത ഭാഗവും അണിയറയില്‍ ഒരുക്കത്തിലാണ്. നിര്‍മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം അറിയിച്ചത്.

Share this post: