ഹൃദ്യം പദ്ധതി: ജില്ലയില്‍ ചികിത്സ ലഭിച്ചത് 556 കുട്ടികള്‍ക്ക്

29/06/2019

ജനനസമയത്ത് സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന ഹൃദ്യം പദ്ധതിയില്‍ ജില്ലയില്‍ ചികിത്സ ലഭിച്ചത് 556 കുട്ടികള്‍ക്ക്. ഇതില്‍ 213 പേരുടെ ശസ്ത്രക്രിയയും നടത്തി. ഹൃദ്രോഗ്ം മൂലം കുട്ടികള്‍ മരണപ്പെടുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി കേരളത്തില്‍ നടപ്പാക്കിയത്. കേരള സര്‍ക്കാരും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രമുമാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. ജില്ല കലക്ടര്‍ ജാഫര്‍ മലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ആരോഗ്യ ദൗത്യം ഗവേണിങ് ബോഡി യോഗത്തില്‍ പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു.

അടുത്ത വര്‍ഷത്തേക്ക് 62.64 കോടിയുടെ പദ്ധതിയുടെ ബജറ്റിന് ഗവേണിങ് ബോഡി അംഗീകാരം നല്‍കി. പുതുതായി അനുവദിച്ച തസ്തികയിലേക്ക് നിയമനം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. ആശ വര്‍ക്കര്‍മാര്‍ക്ക് പ്രാഥമിക കംപ്യൂട്ടര്‍ പരിജ്ഞാനം നല്‍കാനും യോഗത്തില്‍ തീരുമാനമായി. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാകും കംപ്യൂട്ടര്‍ പരിശീലനം നല്‍കുക. കംപ്യൂട്ടര്‍ പരിശീലനത്തിനായി ഒരാള്‍ക്ക് 250 രൂപ നിരക്കില്‍ അക്ഷയക്ക് നല്‍കും. ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കാത്ത ആശ വര്‍ക്കമാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും യോഗം തീരുമാനിച്ചു.

Share this post: