പൂക്കോട്ടൂരിൽ കാർ മതിലിൽ ഇടിച്ചു മറിഞ്ഞു; മൂന്നു യുവാക്കൾ മരിച്ചു

04/02/2019

മലപ്പുറം:പൂക്കോട്ടൂർ അറവങ്കരയിൽ കാർ മതിലിടിച്ചു മറിഞ്ഞു മൂന്നു പേർ മരിച്ചു. മോങ്ങം സ്വദേശി ബീരാൻ കുട്ടിയുടെ മകൻ ഉനൈസ്‌, കൊണ്ടോട്ടി സ്വദേശി അഹമദ്‌ കുട്ടിയുടെ മകൻ സനൂപ്‌, മൊറയൂർ സ്വദേശി അബ്ദുൽ റസാഖിന്റെ മകൻ ഷിഹാബുദ്ധീൻ എന്നിവരാണു മരിച്ചത്‌.

പുലർച്ചെ 2.45നാണു അപകടമുണ്ടായത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ്‌ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Share this post: