അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ഗതാഗത നിരോധനം ഇന്നുമുതൽ

04/02/2019

പെരിന്തൽമണ്ണ:അറ്റകുറ്റപണിക്കായി മേൽപ്പാലം അടച്ചിടുന്നതിനാൽ അങ്ങാടിപ്പുറം ജംക്ഷൻ മുതൽ പോളി ജംക്ഷൻ വരെ ഒരാഴ്ച ഗതാഗത നിരോധനം. ഇന്ന് അർധരാത്രി മുതൽ നിരോധനം നിലവിൽ വരും.

ഇതുവഴി കടന്നു പോകേണ്ട വാഹനങ്ങൾ മറ്റുവഴികളിലൂടെ തിരിച്ച് വിടും. മണ്ണാർക്കാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കും തിരിച്ചുമുള്ള ഹെവി- ചരക്ക് വാഹനങ്ങൾ കുമരംപുത്തൂർ – മേലാറ്റൂർ – പാണ്ടിക്കാട്-മഞ്ചേരി-വള്ളുവമ്പ്രം വഴിയാണ് പോകേണ്ടത്.

കോഴിക്കോട് പാലക്കാട് ബസ്സുകളും മലപ്പുറം, മഞ്ചേരി ബസുകളും ഓരാടം പാലം -പട്ടിക്കാട് റൂട്ടിലൂടെ യാത്ര ചെയ്യണം. വളാഞ്ചേരി, കോട്ടക്കൽ ബസ്സുകൾ പുലാമന്തോൾ വഴിയും തിരിച്ച് വിടും.

Share this post: