മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: മലപ്പുറം ജില്ലയില്‍ നിന്ന് സിപിഐഎം ശേഖരിച്ചത് 2.55 കോടി രൂപ

28/08/2019

മലപ്പുറം: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം മലപ്പുറം ജില്ലയില്‍ നിന്ന് ശേഖരിച്ചത് 25586473 രൂപ. സിപിഐഎം സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശ പ്രകാരം ജില്ലയിലെ പ്രാദേശിക ഘടകങ്ങള്‍ ഫണ്ട് ശേഖരണത്തിന് ഇറങ്ങിയാണ് ഈ തുക കണ്ടെത്തിയത്. ദുരിതാശ്വാസനിധിയിലേക്ക് സംസ്ഥാന വ്യാപകമായി ഫണ്ട് ശേഖരണത്തിന് പാർട്ടി ആഹ്വാനം ചെയ്തിരുന്നു.
ഫണ്ട് ശേഖരിക്കുന്ന പ്രവർത്തനം വിജയിപ്പിച്ച പാര്‍ട്ടി ഘടകങ്ങളെ ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് അഭിനന്ദിച്ചു.

Share this post: