പ്രളയ ബാധിത മേഖലകളിൽ DYFI ടൂ വീലർ വർക്ക്ഷോപ്പ്

23/08/2019

നിലമ്പൂർ: പ്രളയത്തിൽ വെള്ളത്തിൽ മുങ്ങിപ്പോയ വാഹന ഉടമകൾക്ക് ആശ്വാസമാ യി ഡിവൈഎഫ്ഐ ടൂ വീലർ മെക്കാനിക് ക്യാമ്പ്. ജില്ലയിൽ രൂക്ഷമായ പ്രളയം ബാധിച്ച പോത്ത്കല്ലിലാണ് ഡിവൈഎഫ്ഐ ടൂ വീലർ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്.

പോത്ത് കല്ല് ബസ് സ്റ്റാൻഡിൽ രണ്ട് ദിവസമായി നടക്കുന്ന വർക്ക്പ്പോപ്പിൽ ഇരുപത് വിദഗ്ദ്ധ ടെക്നീഷ്യൻമാരുടെ നേതൃത്വത്തിലാണ് പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നത്. വെള്ളിയാഴ്ച്ച രാവിലെ തുടങ്ങിയ വർക്ക്ഷോപ്പിൽ 94 ഇരുചക്രവാഹനങ്ങൾ സൗജന്യമായി റിപ്പയർ ചെയ്ത് തകരാറുകൾ പരിഹരിച്ചു. ശനിയാഴ്ച്ചയും വർക്ക്ഷോപ്പ് പ്രവർത്തിക്കും.

Share this post:

31/01/2019

മലപ്പുറം:രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ രക്തസാക്ഷിദിനത്തിൽ അവഹേളിച്ച ഹിന്ദുമഹാസഭയുടെ പ്രവൃത്തിയിൽ വ്യാപക പ്രതിഷേധം. വിവിധ സംഘടനകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജില്ലാ കേന്ദ്രത്തിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

“ഗാന്ധിയെ ഹൃദയത്തിൽ സൂക്ഷിക്കുക,
ഗോഡ്‌സെയെ തൂക്കിലേറ്റുക ” എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ലയിൽ ഇരുപത് കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയിൽ
ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി.

Share this post:

27/03/2018

വണ്ടൂർ: സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന പത്തപ്പിരിയം ജി.യു.പി സ്ക്കൂളിനായി നാല് ക്ലാസ്സ്മുറികൾ നിർമ്മിച്ച് നൽകി എടവണ്ണയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ മാതൃകയാവുന്നു. ക്ലാസ്സ് മുറികൾ കുറവുള്ള സ്കൂളിൽ കഴിഞ്ഞ മഴക്കാലത്ത് ഒരു ഭാഗം തകരുകയും കൂടി ചെയ്തതോടെയാണ് പുതിയ ക്ലാസ്സ് മുറികളുണ്ടാക്കാൻ ഡിവൈഎഫ്ഐ മുന്നോട്ട് വന്നത്.

“പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ യുവതയുടെകൈത്താങ്ങ് “എന്ന് പേരിട്ട് നാട്ടുകാരുടെ സഹായത്താൽ 18 ലക്ഷം രൂപ ചിലവിൽ നാല് ക്ലാസ്സ്മുറികളാണ് സ്കൂളിൽ പൂർത്തിയാക്കിയത്. എടവണ്ണ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സഘാടനം. ക്ലാസ്സ് മുറികൾ വെള്ളിയാഴ്ച്ച
കേരള നിയമസഭാസ്പീക്കർ പി.രാമകൃഷ്ണൻ വിദ്യാർത്ഥികൾക്ക് തുറന്ന് കൊടുക്കും.

Share this post: