ദേശീയ പോലീസ് ഫുട്ബോൾ; ആവേശ ഫൈനൽ ഇന്ന്

07/02/2019

മലപ്പുറം: ബിഎൻ മല്ലിക് ദേശീയ ഫുട്ബോൾ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ബിഎസ്എഫും സിആർപിഎഫും ഏറ്റ്മുട്ടും. വൈകീട്ട് അഞ്ചിന് കോട്ടപ്പടി സ്റ്റേഡിയത്തിലാണ് മത്സരം.

നോക്കൗട്ട് മത്സരങ്ങളിൽ ഇരു ടീമുകളും മികച്ച പ്രകടനം നടത്തിയാണ് ഫൈനലിലെത്തിയത്. ബിഎസ്എഫ് 25 തവണ ദേശീയ പോലീസ് കിരീടം ചൂടിയിട്ടുണ്ട്. സിആർപിഎഫ് 2 തവണ റണ്ണേഴ്സായിരുന്നു.

Share this post:

07/02/2019

ഫുട്ബോള്‍ ലോകത്തിന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുത്തി സലയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. മികച്ച ഫുട്ബോളറുടെ അകാല വിയോഗം വേദനയോടെയാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ തിരിച്ചറിയുന്നത്.

വിമാനയാത്രയ്ക്കിടെ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ എമിലിയാനോ സല സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സലയെ കൂടാതെ ഒപ്പമുണ്ടായിരുന്ന പൈലറ്റും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് എയര്‍ ആക്സിഡന്റ്സ് ഇന്‍വസ്റ്റിഗേഷന്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ നിന്നാണ് വിമാനത്തിന്റെ ഭാഗങ്ങള്‍ തിരച്ചില്‍ സംഘം കണ്ടെത്തിയത്.

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.

ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്.

Share this post:

05/02/2019

മലപ്പുറം: ബി.എൻ മല്ലിക്ക് ദേശീയ പോലീസ് ഫുട്ബോളിൽ ഇന്ന് സെമി ഫൈനൽ മത്സരങ്ങൾ, കോട്ടപ്പടി സ്‌റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ആദ്യ സെമിയിൽ ബി.എസ്സ്.എഫും പഞ്ചാബ് പോലീസും ഏറ്റ് മുട്ടും. ഏഴരക്കുള്ള രണ്ടാം സെമിയിയിൽ കേരളവും സിആർപിഎഫ് തമ്മിലാണ് മത്സരം.

നിലവിലെ ചാമ്പ്യൻമാരായ ബി എസ് എഫ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അസമിനെ തോൽപ്പിച്ചാണ് സെമിയിലെത്തിയത്.

Share this post:

27/01/2019

മലപ്പുറം:അഖിലേന്ത്യാ പോലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ മലപ്പുറത്ത് തുടക്കമാവും. ബി.എന്‍ മല്ലിക് മെമ്മോറിയല്‍ ഓള്‍ ഇന്ത്യ പോലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ 37 ടീമുകളാണ് പങ്കെടുക്കുക.

വിവിധ സംസ്ഥാന പോലീസ്, യൂണിറ്റി ടെറിറ്റോറിയല്‍ പോലീസ്, കേന്ദ്ര പോലീസ് സേനകളടക്കം പ്രമുഖ ടീമുകൾ ചാമ്പ്യന്‍ഷിപ്പിൽ മാറ്റുരക്കും. കോട്ടപ്പടി സ്‌റ്റേഡിയം, നിലമ്പൂര്‍ എം.എസ്.പി മൈതാനം, പാണ്ടിക്കാട് എആര്‍ ക്യാമ്പ്, ക്ലാരി ആര്‍.ആര്‍.ആര്‍.എഫ് ക്യമ്പ് എന്നിവിടങ്ങളിലാണ് മത്സരം.

അഞ്ചുതവണ ആള്‍ ഇന്ത്യ ഫുട്‌ബോള്‍ കിരീടം നേടിയിട്ടുള്ള കേരള പോലീസ് 2013ല്‍ വിശാഖപട്ടണത്താണ് അവസാനമായി കപ്പുയര്‍ത്തിയത്.
ഇത് നാലാം തവണയാണ് കേരളം ആള്‍ ഇന്ത്യ പോലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആഥിതേയത്വം വഹിച്ചിട്ടുള്ളത്. മൂന്ന് തവണയും തിരുവനന്തപുരത്തായിരുന്നു ചാമ്പ്യന്‍ഷിപ്പ്. കാണികൾക്കുള്ള പ്രവേശനം സൗജന്യമാണ്.

Share this post: