മുസ്ലീം ലീഗ് ഓഫീസിലെ പീഡനം; പ്രതിയുടെ ജ്യാമം മഞ്ചേരി പോക്സോ കോടതി തള്ളി

28/03/2019

മഞ്ചേരി: പള്ളിയിലേക്ക് നമസ്കരിക്കാൻ വന്ന പതിന്നൊന്ന് വയസ്സുകാരനെ ലീഗ് ഓഫീസിൽ കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ കോടതി  തള്ളി.
പുൽപ്പറ്റ പല്ലാരപറമ്പിലുള്ള എംഎസ്എഫ് – ലീഗ് ഓഫീസിലാണ് പീഡനം നടന്നത്. ഉച്ചക്ക് ഒരു മണിക്ക് ഓഫീസിനടുത്തുള്ള പള്ളിയിൽ നമസ്കരിക്കാനെത്തിയതായിരുന്നു കുട്ടി.

പരാതിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി പത്തിന് മഞ്ചേരി പോലീസ് കേസെടുക്കുകയും ഫ്രബ്രുവരി പതിനാലിന് പ്രതി മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇളയൂർ ചേനകുത്ത് വീട്ടിൽ എൻ.എച്ച് സൈതലവിയെ(39) അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പോക്സോ ആക്ട് 5(m)6 ചുമത്തിയ പ്രതിയെ മഞ്ചേരി പോക്സോ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. പത്ത് വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമയ കഠിനതടവും പിഴയും ശിക്ഷ ലഭിക്കുന്നതാണ് പോക്സോ അഞ്ച് വകുപ്പ്. മഞ്ചേരി പോക്സോ കോടതിയിൽ പ്രതിയുടെ ജ്യാമ്യാപേക്ഷയുടെ മേൽ ഇന്ന് നടന്ന വാദത്തിൽ പ്രോസിക്കൂഷന് വേണ്ടി അഡ്വ: ഐഷ ജമാൽ ഹാജരായി. തുടർന്ന് കോടതി പ്രതിയുടെ ജാമ്യം തള്ളുകയായിരുന്നു.

Share this post:

06/03/2019

മലപ്പുറം:പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാനായി പാണക്കാട് ചേർന്ന മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗം സമാപിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും ഇ.ടി മുഹമ്മദ് ബഷീർ പൊന്നാനിയിലും മത്സരിക്കും. ഒമ്പതിന് കോഴിക്കോട് ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

വിജയം ഉറപ്പിക്കാൻ കുഞ്ഞാലികുട്ടി പൊന്നാനിയിൽ മത്സരിക്കണമെന്ന നിർദ്ദേശത്തിന് കുഞ്ഞാലിക്കുട്ടി വഴങ്ങിയില്ല. തുടർന്നാണ് നിലവിലെ സ്ഥിതി തുടരാൻ ധാരണയായത്. ഇ.ടി മുഹമ്മദ് ബഷീറിന്റെ പൊന്നാനി വിടാനുള്ള ആഗ്രഹം ഇതോടെ നടക്കാതെ പോയി, ഭൂരിപക്ഷം കുറഞ്ഞ പൊന്നാനിയിൽ കടുത്ത മത്സരം നടന്നാലും വിജയമുറപ്പിക്കാൻ കുഞ്ഞാലികുട്ടി സ്ഥാനാർത്ഥിയാവുന്നത് ഗുണം ചെയ്യുമെന്ന് നിർദേശം ഉയർന്നിരുന്നു. ലീഗ് എംഎൽഎമാരുമായി പാണക്കാട് ഹൈദ്രലി തങ്ങൾ നടത്തിയ ചർച്ചയില്ല ഇക്കാര്യം ഉയർന്ന് വന്നിരുന്നു, എന്നാൽ പൊന്നാനിയിൽ മത്സരിക്കാൻ കുഞ്ഞാലിക്കുട്ടി തടസ്സം പറഞ്ഞതിനാൽ ഈ നീക്കം നടക്കാതെ പോവുകയായിരുന്നു.

മുത്തലാഖ് വിഷയത്തിലടക്കം കുഞ്ഞാലികുട്ടി പിറകിൽ പോയതും ഇ.ടി മുഹമ്മദ് ബഷീർ നിറഞ്ഞ് നിന്നതും സമുദായ നേതാക്കൾക്കിടയിൽ ഇ.ടിയുടെ സ്വീകാര്യത വർദ്ദിപ്പിച്ചിരുന്നു. സമസ്തയുടെ ഇതുവരെയില്ലാത്ത പിന്തുണ ഇടിക്ക് ലഭിച്ചു. ഈ അനുകൂല സാഹചര്യത്തിലാണ് കൂടുതൽ വിജയസാധ്യതയുള്ള മലപ്പുറത്തേക്ക് മാറാൻ ഇ.ടി താൽപര്യപ്പെടുന്നത്. എം.പി എന്ന നിലയിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് പൊന്നാനിയിൽ ഇ.ടിയോടുള്ള അകൽച്ച കൂടി കണക്കിലെടുത്ത് മണ്ടലത്തിലെ വിജയമുറപ്പിക്കാൻ കുഞ്ഞാലികുട്ടി വരണമെന്നുള്ള പൊതു വികാരം ലീഗിൽ ശക്തിപ്പെടുകയും ചെയ്തിരുന്നു.

Share this post:

24/02/2019

മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ആയിരക്കണക്കിന് പ്രവർത്തകരുടെ ആവേശത്തെ സാക്ഷി നിർത്തി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് സമാപനം. എംഎസ്പി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ചു ജില്ലയിലെ യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡുകളുടെ പരേഡ് സമാപന സമ്മേളനത്തിന് അഴകേകി.

സമാപന സമ്മേളനം സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് മുഖ്യാതിഥിയായിരിന്നു. പ്രതിപക്ഷ ഉപനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടരി കെ.പി.എ. മജീദ്, മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍വഹാബ് എം.പി, ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദാനി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, അഡ്വ. യു എ ലത്തീഫ്, എം.എല്‍.എമാരായ കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, പി. അബ്ദുല്‍ഹമീദ്, അഡ്വ. കെ.എന്‍.എ. ഖാദര്‍, കെ.എം. ഷാജി, പി.കെ. അബ്ദുറബ്ബ്, ടി.എ. അഹമ്മദ് കബീര്‍, അഡ്വ. എം. ഉമ്മര്‍, ടി.വി. ഇബ്രാഹിം, എന്‍.എ. നെല്ലിക്കുന്ന്, കെ. കുട്ടി അഹമ്മദ്കുട്ടി, അഡ്വ. പി.എം.എ. സലാം, ഡോ. സി.പി. ബാവഹാജി, യു സി രാമന്‍, അഡ്വ. വി വി പ്രകാശ്, അബ്ദുറഹിമാന്‍ രണ്ടത്താണി, അഡ്വ. പി എം സാദിഖലി, ടി പി അഷ്റഫലി, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, അഷ്റഫ് കോക്കൂര്‍, എം കെ ബാവ, എം എ ഖാദര്‍, പി എ റഷീദ്, സി മുഹമ്മദലി, എം അബ്ദുള്ളക്കുട്ടി, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി മൂത്തേടം, പി കെ സി അബ്ദുറഹിമാന്‍, കെ എം ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

Share this post:

21/02/2019

മഞ്ചേരി: കുനിയിൽ കൊലപ്പെടുത്തിയ കൊളക്കാടന്‍ സഹോദരങ്ങളുടെ ശരീരത്തില്‍ ആഴത്തിലുള്ള 47 വെട്ടുകള്‍ ഉണ്ടെന്ന് ഡോക്ടറുടെ മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക്ക് വിഭാഗത്തിലെ ഡോക്ടര്‍ സുജിത്ത് ശ്രീനിവാസനാണ് മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സകോടതി മുമ്പാകെ മൊഴി നല്‍കിയത്.

അബൂബക്കറിന്റെ മൃതദേഹത്തിലാണ് ആഴത്തിലുള്ള മുറിവുകള്‍ കുടുതല്‍. തലയ്ക്കും കൈകള്‍ക്കുമാണ് മാരക പരിക്ക്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ടുള്ള 20 മുറിവാണുള്ളത്. തലയോട് തകര്‍ന്ന് തലച്ചോര്‍ ചിതറി. എല്ലുകള്‍ പലയിടങ്ങളിലും കഷണങ്ങളായി. ദേഹമാസകലം പരിക്കുണ്ട്. വലതു കൈയിലെ മൂന്ന് വിരലുകളും അറ്റു. വെട്ടുന്നതിനിടെ തലയോട്ടിയില്‍ കുരുങ്ങിയ കൊടുവാള്‍ ആശുപത്രിയില്‍ നിന്നാണ് പുറത്ത് എടുത്തത്. ഈ ആയുധം ഡോക്ടര്‍ കോടതിയിൽ തിരിച്ചറിഞ്ഞു.

ആസാദിന്റെ തലയ്ക്കും വയറിനുമാണ് ഗുരുതര പരിക്ക്. ശരീരത്തില്‍ ആകെ 27 വെട്ടും കുത്തും. ഇരുകൈകളും കൊത്തിക്കീറിയ നിലയിലായിരുന്നു. ആശുപത്രിയില്‍ എത്തും മുമ്പ് ഇരുവരുടെയും രക്തം ഏറെ നഷ്ടപ്പെട്ടു. ആസാദിന്റെ വയറിന് വെട്ടേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തുചാടിയ നിലയിലായിരുന്നു. വിരലുകള്‍ മുറിഞ്ഞു. വെട്ടേറ്റ് വിരലുകള്‍ അറ്റുതൂങ്ങിയ നിലിയിലായിരിന്നുവെന്നും ഡോക്ടര്‍ കോടതി മുമ്പാകെ ബോധിപ്പിച്ചു.

2012 ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം. കൊളക്കാടന്‍ അബൂബക്കര്‍ (കുഞ്ഞാപ്പു-48), സഹോദരന്‍ അബ്ദുള്‍ കലാം ആസാദ്(37)എന്നിവരെ നടുറോഡില്‍ വെട്ടിക്കൊലപ്പെടു ത്തിയെന്നാണ് കേസ്.
പ്രതികളായ 22 ലീഗുകാര്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ ഇതിനകം കോടതിമുമ്പാകെ ഹാജരാക്കിയിട്ടുണ്ട് . 450ഓളം രേഖകളും അന്‍പലധിക തൊണ്ടിമുതലും കോടതി മുമ്പാകെ തെളിവായി സ്വീകരിച്ചു. 356 സാക്ഷികളുള്ള കേസില്‍ സെപ്തംബര്‍ 19-നാണ് വിസ്താരം ആരംഭിച്ചത്.

Share this post:

21/02/2019

മലപ്പുറം: ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന് പുറമേ അഞ്ച് സംസ്ഥാനങ്ങളിൽ കൂടി ലീഗിന് മത്സരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. ഇതിനായി ബംഗാൾ, ജാർഖണ്ഡ്, മഹാരാഷ്ട, തമിഴ്‌നാട് തെലുങ്കാന സംസ്ഥാനങ്ങളിലെ യുപിഎ ഘടകകക്ഷികളായ പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കും. മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറ് ഖാദർ മൊയ്ദീൻ തമിഴ്നാട്ടിൽ നിന്ന് മത്സരിക്കുമെന്നും അദ്ധേഹം പറഞ്ഞു.

Share this post:

09/02/2019

മലപ്പുറം: പ്രവർത്തകർ ഉയർത്തിയ മൂന്നാം സീറ്റെന്ന ആവശ്യത്തിൽ നിന്ന് ലീഗ് പിൻമാറുന്നതായി റിപ്പോർട്ടുകൾ. മൂന്നാം സീറ്റ് ആവിശ്യപ്പെടുമെന്ന് പറഞ്ഞിരുന്ന നേതൃത്വം ഇപ്പോൾ നിലപാട് മയപ്പെടുത്തുകയാണ്

ലോകസഭയിൽ നിലവിൽ മത്സരിക്കുന്ന രണ്ട് സീറ്റുകൾക്ക് പുറമെ സീറ്റുകൾ വേണമെന്ന ആവിശ്യം മുസ്ലിം ലീഗ് പ്രവർത്തകരാണ് ആദ്യം ഉയർത്തിയത്. യൂത്ത് ലീഗിലെ ഒരു വിഭാഗം ഇത് ഏറ്റെടുക്കുയായിരുന്നു. ഇതിനേ തുടർന്ന് കൂടിയ ലീഗ് നേതൃയോഗത്തിൽ ഇത് ചർച്ച ചെയ്യുകയും അധിക സീറ്റെന്ന ആവിശ്യം ഉന്നയിക്കാനും തീരുമാനിച്ചിരുന്നു.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ലീഗ് കോൺഗ്രസ്സ് ചർച്ച നടക്കാനിരിക്കുകയാണ്. അത് വരെ അതികസീറ്റെന്ന ആ വിശ്വത്തിൽ നിന്ന് പരസ്യമായി പിൻമാറാതിരിക്കുകയും അതിന് ശേഷം പ്രവർത്തകർക്ക് കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കാം എന്നുമാണ് നേതൃത്വം ഇപ്പോൾ കരുതുന്നത്.

Share this post:

06/02/201

Share this post:

05/02/2019

മലപ്പുറം: മുസ്ലിംലീഗ് ജീല്ലാ കമ്മറ്റി ഓഫീസ് നിന്നിരുന്ന സ്ഥലം റോഡ് വികസനത്തിന് പണം വാങ്ങി വിട്ട് നൽകിയത് വീണ്ടും ചർച്ചയാകുന്നു. മലപ്പുറം കോട്ടപ്പടിയിൽ തിരൂർ റോഡിൽ സ്ഥിതിചെയ്തിരുന്ന ലീഗ് ജില്ലാ കമ്മറ്റി ഓഫീസ് നിലനിന്നിരുന്ന സ്ഥലമാണ് കഴിഞ്ഞ വർഷം റോഡ് വീതി കൂട്ടാൻ വിട്ട് നൽകിയത്.

ഓഫീസ് പൊളിക്കുന്നതിന് മുൻപ് അവസാനമായി ചേർന്ന നേതൃയോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോടാണ് റോഡ് വികസനത്തിനായ് സ്ഥലം നൽകുന്ന കാര്യം നേതാക്കൾ പറഞ്ഞത്. എന്നാൽ പണം വാങ്ങുന്ന കാര്യം പ്രത്യേകമായി പറഞ്ഞിരുന്നില്ല. പിറ്റേ ദിവസം ലീഗിന്റെ മാതൃകാ പ്രവർത്തനത്തെ വർണ്ണിച്ച് മാധ്യമങ്ങൾ വലിയവാർത്തകൾ നൽകിയിരുന്നു. പിന്നീട് ലീഗ് പണം കൈപറ്റിയ വിവരം പുറത്ത് വന്നെങ്കിലും ഇന്നലെ നിയമസഭയിലെ ചോദ്യോത്തര വേളയിൽ രേഖാമൂലം വിഷയം വീണ്ടും വന്നതോടെയാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം വിഷയം വീണ്ടും ചർച്ചയാവുന്നത്.

എം.എൽ.എ പി.ടി.എ റഹീം ഇതു സംബന്ധിച്ച് നിയമസഭയിൽ ചോദിച്ച നക്ഷത്ര ചിന്നമിടാത്ത ചോദ്യത്തിന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാണ് വിശദമായ മറുപടിയിൽ കാര്യങ്ങൾ വെക്തമാക്കിയത്. 2.37 സെന്റ് സ്ഥലം റോഡ് വീതി കൂട്ടാൻ സർക്കാർ ഏറ്റെടുത്തതിന് 1,06,72 745 രൂപ മുസ്ലിംലീഗ് കൈപ്പറ്റിയെന്ന് മറുപടിയിൽ വെക്തമാണ്.

Share this post:

02/02/2019

മലപ്പുറം: ലോകസഭാ തിരഞ്ഞെടുപ്പിൽ നിലവിൽ മത്സരിക്കുന്ന സീറ്റുകൾക്ക് പുറമെ ഒരു സീറ്റുകൂടി ആവിശ്വപ്പെടാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കാൻ മുസ്ലിം ലീഗ് തീരുമാനം. ഇന്ന് പാണക്കാട് കൂടിയ ഉന്നതാധികാര സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനം കടുപ്പിച്ചത്. പത്താം തിയ്യതി ചേരുന്ന ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് കെ.പി.എ മജീദ് പറഞ്ഞു.

എല്ലാകാര്യങ്ങളും ചർച്ച ചെയ്തെന്നും ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം പറയുമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.

ഇതിനിടയിൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പാണക്കാട് സന്ദർശനം നടത്തി.

#മുസ്ലിംലീഗ്

 

 

Share this post: