മലപ്പുറം ജില്ലയിൽ ഇന്ന് 3857 പേർക്ക് കോവിഡ്;

29/04/2021
മലപ്പുറം:ജില്ലയിൽ ഇന്ന് 3857 പേർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.999 പേർക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 32041 ആയി.
കേരളത്തില്‍ ആകെ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,56,50,037 സാമ്പിളുകളാണ് പരിശോധിച്ചത്.

Share this post:

26/04/2021
മലപ്പുറം:കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. കഴിഞ്ഞ നാലു ദിവസത്തിനിടയിൽ മാത്രം 11315 പേർക്കാണ് രോഗം പിടിപെട്ടതായി കണ്ടെത്തിയിരിക്കുന്നത്. അതായത് ഓരോ മണിക്കൂറിലും 117 പുതിയ രോഗികൾ വീതം ജില്ലയിൽ ഉണ്ടായികൊണ്ടിരിക്കുന്നു എന്ന അതീവ ജാഗ്രത പുലർത്തേണ്ട സ്ഥിതിയിലാണ് ജില്ലയിൽ കോവിഡ് വ്യാപനം എത്തി നിൽക്കുന്നത്.

 

ഒരാഴ്ച്ചകൊണ്ട് ഇരട്ടി

ഏപ്രിൽ 19 ന് 1661 പേർക്കാണ് കോവിഡ് പിടിപെട്ടതെങ്കിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3123 ആണ്. ഒരാഴ്ച്ചക്കിടയിൽ ഇരട്ടിയോളമാണ് വർദ്ധനവ്
രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ ചികിത്സയിലിരിക്കുന്ന
വരുടെ എണ്ണം ഇരുപതിനായിരം പിന്നിട്ടിരിക്കുകയുമാണ്.

 

ഉയർന്ന വൈറസ് ബാധയുള്ള പ്രദേശങ്ങൾ

കഴിഞ്ഞ നാലുദിവസത്തിനുള്ളിൽ നൂറിലതികം കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് 30 പഞ്ചായത്തുകളിലാണ്. മലപ്പുറം നഗരസഭയിൽ മാത്രം 515 കേസുകൾ ഈ ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്തു. കൊണ്ടോട്ടി(352), മഞ്ചേരി(212), പൊന്നാനി(207) എന്നിവടങ്ങളിലും കൂടുതൽ പേരക്ക് വൈറസ് സ്ഥിരീകരിക്കുന്നു.

 

നാല് ദിവസത്തിനകം നൂറിലധികം പോസിറ്റീവ് കേസുകളുള്ള പഞ്ചായത്തുകൾ

 

എടപ്പാൾ 265
എടവണ്ണ 234
പള്ളിക്കൽ 223
മൂന്നിയൂർ 220
അങ്ങാടിപ്പുറം 159
അരീക്കോട് 168
ചീക്കോട് 106
ചേലമ്പ്ര 124
ചെറുകാവ് 145
കൽപ്പകഞ്ചേരി 115
കുറ്റിപ്പുറം 103
കുഴിമണ്ണ 116
മാറഞ്ചേരി 106
മൊറയൂർ 108
നന്നമ്പ്ര 111
നന്നംമുക്ക് 127
പെരുവള്ളൂർ 136
പോരൂർ 118
വണ്ടൂർ 122
പുളിക്കൽ 189
പുറത്തൂർ 111
തവനൂർ 143
തേഞ്ഞിപ്പലം 132
തിരുന്നാവായ 165
ഊർങ്ങാട്ടിരി 157
വള്ളിക്കുന്ന് 125
വട്ടംകുളം 159
വാഴക്കാട് 177
വേങ്ങര 122
വെട്ടം 113

പ്രതിരോധം

 

ആരോഗ്യവകുപ്പും പ്രാദേശിക ഭരണസമിതികളും പൊലീസിന്റെയും മറ്റും സഹായത്തോടെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള വലിയ പരിശ്രമത്തിലാണ്. ജനങ്ങളുടെ സഹകരണം വലിയ തോതിൽ ഉണ്ടെങ്കിൽ മാത്രമേ ഈ സ്ഥിതി മറികടക്കാനാവൂ.

 

കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. വൈറസ് ബാധിതരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Share this post:

24/04/2021
പൊന്നാനി: നഗരസഭയിൽ ഇന്നലെ സ്ഥിരീകരിച്ചത് 117 കോവിഡ് പോസിറ്റീവ് കേസുകൾ. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഉയർന്ന കണക്കാണിത്. ആദ്യ കോവിഡ് ഘട്ടത്തിൽ ജില്ലയിൽ കൂടുതൽ വ്യാപനം നടന്ന പ്രദേശമാണ് പൊന്നാനി. സമീപ പഞ്ചായത്തുകളായ എടപ്പാളിൽ 78 തവനൂർ 69, വട്ടംകുളം 46 എന്നിങ്ങനെയാണ് ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം.

തുടർച്ചയായ രണ്ടാം ദിനവും ജില്ലയിൽ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം 2,500ന് മുകളിൽ. ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (28.2) റെക്കോർഡ് ഉയരത്തിലെത്തി. ഇന്നലെ മാത്രം 2,671 പേരാണ് ജില്ലയിൽ കോവിഡ് പോസിറ്റീവ് ആയത്. കഴിഞ്ഞദിവസം 2,776 പേരും കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇന്നലെ പോസിറ്റീവ് ആയവരിൽ 2,529 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് കോവിഡ് പകർന്നത്. രോഗ ഉറവിടമറിയാത്തവരുടെ എണ്ണം 75. മറ്റു രോഗബാധിതരിൽ 10 പേർ വിദേശത്തുനിന്നും 57 പേർ ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്.

ഇതുവരെ 643 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ മരിച്ചത്. നിലവിൽ 17,361 പേർ ചികിത്സയിലും 33,796 പേർ നിരീക്ഷണത്തിലുമുണ്ട്. വിദഗ്ധ ചികിത്സയ്ക്കുശേഷം ഇന്നലെ 529 പേർ കൂടി നെഗറ്റീവ് ആയതോടെ ജില്ലയിലെ ഇതുവരെയുള്ള കോവിഡ് മുക്തരുടെ എണ്ണം 1,26,727 ആയി. ജില്ലയിലെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടൊപ്പം പ്രതിരോധ നടപടികളുമായി മുന്നോട്ട് പോവുകയാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. സമ്പർക്കമുണ്ടായിട്ടുള്ളവർ പൊതു ഇടങ്ങളിൽ പോകരുതെന്നും വീടുകളിൽത്തന്നെ നിരീക്ഷണത്തിൽ കഴിയണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.സക്കീന അറിയിച്ചു. 

Share this post:

17/04/2021
മലപ്പുറം:കോവിഡ് രണ്ടാം തരംഗത്തിൽ ജില്ലയിൽ ഇന്ന് 1430 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ഇന്ന് 13,835 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂർ 1149, കണ്ണൂർ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസർഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share this post:

17/04/2021
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിലുണ്ടായ യുഡിഎഫ് ബിജെപി ബന്ധത്തിൽ കോൺഗ്രസ് ലീഗ് നേതൃത്വം മറുപടി പറയണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. ഈ വിഷയത്തിൽ ആര്യാടൻ ഷൗക്കത്തിന്റെ വെളിപ്പെടുത്തലിലൂടെ ആർഎസ്എസും ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ മതമൗലികവാദ ശക്തികളുമായി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട് പകൽപോലെ തെളിഞ്ഞിരിക്കുന്നതായി അദ്ധേഹം പറഞ്ഞു. മതേതര മൂല്യങ്ങൾ പണയംവെച്ച മതാത്മക രാഷ്ട്രീയത്തിന് ഉപജാപങ്ങൾക്കുമുന്നിൽ മുട്ടിലിഴയുന്നവർ എന്നാണ് ഷൗക്കത്ത് ജില്ലാ കോൺഗ്രസ് നേതൃത്വത്തെ വിശേഷിപ്പിച്ചത്. ഗൗരവകരമായ ആരോപണമാണിത്. ഇതേക്കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവണം.

നിലമ്പൂരിൽ എല്ലാ മതമൗലികവാദി ശക്തികളുമായി കൂട്ടുകെട്ട് ഉണ്ടാക്കാൻ ഡിസിസി പ്രസിഡണ്ട് കൂടിയായ വി വി പ്രകാശ് ശ്രമിച്ചത് നേരത്തെ പുറത്തുവന്നതാണ്. ഷൗക്കത്തിന്റെ വെളിപ്പെടുത്തലിലൂടെ ഇത് ബലപ്പെടുകയാണ്. സീറ്റ് ഉറപ്പിച്ചശേഷം വി വി പ്രകാശ് നിരവധി തവണയാണ് ബിജെപി നേതാക്കളെ സന്ദർശിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ പരസ്യ പിന്തുണയും തേടി മതേതര പ്രസ്ഥാനമെന്ന് മേനിനടിക്കുന്ന കോൺഗ്രസ് എത്തിപ്പെട്ട അപചയത്തിൻ്റെ ആഴമാണ് ഇത് തെളിയിക്കുന്നത്. ജില്ലയിൽ പല മണ്ഡലങ്ങളിലും കോൺഗ്രസും ലീഗും ഇത്തരം അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്.

കോൺഗ്രസിനുള്ളിലെ ചേരിപ്പോര് മാത്രമായി ഷൗക്കത്തിനെ പ്രസ്ഥാന ചുരുക്കാൻ ആവില്ല. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും കളങ്കം ആയ വർഗീയ കൂട്ടുകെട്ടിനെകുറിച്ച് നിലപാട് വ്യക്തമാക്കാൻ കോൺഗ്രസ്-ലീഗ് നേതൃത്വം തയ്യാറാകേണ്ടതുണ്ടെന്നും അദ്ധേഹം പ്രസ്ഥാവനയിൽ ആവിശ്യപെട്ടു.

Share this post:

13/04/2021


മലപ്പുറം∙ കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചതായി കലക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ആർടിപിസിആർ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകി. ഇന്ന് 11.30ന് മതമേലധ്യക്ഷരുടെ യോഗം കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേരും. സെക്ടറൽ മജിസ്ട്രേട്ടുമാർ മുഖേന കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കുമെന്നും കലക്ടർ പറഞ്ഞു.

∙ മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള എല്ലാ കടകളും രാത്രി ഒൻപതോടെ അടയ്ക്കണം.
∙ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം.
∙ റസ്റ്ററന്റുകളിൽ പാഴ്സൽ പ്രോത്സാഹിപ്പിക്കണം. 50 ശതമാനം സീറ്റുകളിൽ മാത്രം ആളുകളെ അനുവദിച്ച് തിരക്ക് കുറയ്ക്കാൻ സഹകരിക്കണം.
∙ 60 വയസ്സിന് മുകളിലുള്ളവരും പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും നിർബന്ധമായും വീടുകളിൽ തന്നെ കഴിയണം.
∙ ബസുകളിൽ തിരക്ക് നിയന്ത്രിക്കുകയും നിന്ന് യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കണം.
∙ കടകൾ, ആശുപത്രികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം.
∙ സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും പഞ്ചിങ് പാടില്ല.
∙ മെഗാസെയിൽ, ഷോപ്പിങ് ഫെസ്റ്റിവൽ എന്നിവ നിയന്ത്രിക്കണം.
∙ അത്യാവശ്യമായ യോഗങ്ങൾ ഓൺലൈനായി നടത്താം.
∙ ഇൻഡോർ യോഗങ്ങളിൽ പരമാവധി 100 പേരെയും ഔട്ട് ഡോർ യോഗങ്ങളിൽ 200 പേരെയും മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ.
∙ ആശുപത്രി സന്ദർശനം ഒഴിവാക്കുകയും രോഗികൾ പരമാവധി ഇ-സഞ്ജീവനി സൗകര്യം പ്രയോജനപ്പെടുത്തുകയും വേണം.
∙ ബീച്ചുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും വൈകിട്ട് 5ന് ശേഷം സന്ദർശകരെ അനുവദിക്കില്ല.
∙ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടവർ നിർബന്ധമായും കോവിഡ് ടെസ്റ്റിന് വിധേയരാകണം.
∙ ഉത്സവങ്ങൾ മിതമായ രീതിയിൽ മാത്രം ആഘോഷിക്കാൻ ശ്രദ്ധിക്കുക.
∙ പൊതുജനങ്ങളുമായി ഇടപെടുന്ന ഓഫിസുകളിലെ ജീവനക്കാർ ഒരാഴ്ചയ്ക്കകം കോവിഡ് ടെസ്റ്റിന് വിധേയരാകണം.
∙ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ 5 ദിവസം കഴിഞ്ഞ് നിർബന്ധമായും ആർടിപിസിആർ ടെസ്റ്റ് ചെയ്യണം.

Share this post:

20/02/2020
മലപ്പുറം:ലോകവനിതാദിനത്തിന്റെ ഭാഗമായി സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ പാഠങ്ങളുമായി മാര്‍ച്ച് എട്ട് പുലരുമ്പോള്‍ ചരിത്ര നിമിഷങ്ങള്‍ക്ക് കോട്ടക്കുന്ന് സാക്ഷ്യം വഹിക്കും. മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 12 നാണ് കോട്ടക്കുന്നിലെ തുറന്ന വേദിയില്‍ വനിതാദിനത്തിന്റെ ഔദ്യോഗിക ജില്ലാതല ഉദ്ഘാടനം നടക്കുക. ‘പുതിയ പുലരിയിലേക്ക്’ എന്ന സന്ദേശവുമായി ജില്ലയിലെ മൂവായിരത്തിലധികം സ്ത്രീകളെ പങ്കെടുപ്പിച്ച് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മെഗാ നൈറ്റ് വാക്ക് സംഘടിപ്പിച്ചും വനിതാദിനം വ്യത്യസ്തമാക്കും.

മാര്‍ച്ച് ഒന്നു മുതല്‍ എട്ടുവരെ പ്രാദേശിക തലത്തിലും ഏഴിന് ജില്ലാതലത്തിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാതല പരിപാടികള്‍ക്ക് മാര്‍ച്ച് ഏഴിന് കോട്ടക്കുന്ന് വേദിയാകും. അന്നേ ദിവസം വൈകീട്ട് ആറു മുതല്‍ മാര്‍ച്ച് എട്ട് വൈകീട്ട് ആറു വരെ കോട്ടക്കുന്ന് പാര്‍ക്ക് സ്ത്രീകള്‍ക്ക് സൗജന്യമായി തുറന്ന് നല്‍കും. രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ രണ്ടുവരെയാണ് കോട്ടക്കുന്നിലെ തുറന്ന വേദിയില്‍ ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാത്രി എട്ടിന് വനിതകളുടെ സംസ്‌കാരിക പരിപാടികളും 10ന് മെഗാവാക്കുമാണ് സംഘടിപ്പിക്കുക. ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നായി എത്തിയവര്‍ നാല് പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നും നടത്തം ആരംഭിച്ച് കോട്ടക്കുന്ന് മൈതാനത്ത് സംഗമിക്കുന്ന രീതിയിലാണ് രാത്രി നടത്തം ആസൂത്രണം ചെയ്തിട്ടുള്ളത്. നാല് കേന്ദ്രങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. കൊണ്ടോട്ടി ഭാഗത്ത് നിന്ന് എത്തുന്നവര്‍ കിഴക്കേത്തലയിലും തിരൂര്‍ ഭാഗത്ത് നിന്നുള്ളവര്‍ സിവില്‍ സ്റ്റേഷനില്‍ നിന്നും മഞ്ചേരിയില്‍ നിന്നുള്ളവര്‍ മുണ്ടുപറമ്പ് ബൈപ്പാസിലും പെരിന്തല്‍മണ്ണയില്‍ നിന്നുള്ളവര്‍ എം.എസ്.പി ഗ്രൗണ്ടില്‍ നിന്നും രാത്രി 10ന് യാത്ര ആരംഭിക്കും. നാല് കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച യാത്ര രാത്രി 11ന് കോട്ടക്കുന്ന് മൈതാനത്ത് സംഗമിക്കും. തുടര്‍ന്ന് മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 12 ന് കോട്ടക്കുന്ന് തുറന്ന വേദിയില്‍ വനിതാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തും. ചടങ്ങില്‍ സാംസ്‌കാരികം, കായികം, ആരോഗ്യം, വിദ്യാഭ്യാസം, പൊതു പ്രവര്‍ത്തനം, സാമൂഹ്യ-സേവനം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച 50 വനിതകളെ ആദരിക്കും.

ജില്ലാതല പരിപാടിയുടെ ഭാഗമായി മാര്‍ച്ച് ഏഴിന് കോട്ടക്കുന്ന് പാര്‍ക്കിലേക്കുള്ള വാഹനങ്ങള്‍ വൈകീട്ട് ആറു മുതല്‍ നിയന്ത്രിക്കും. കോട്ടക്കുന്ന് പാര്‍ക്കിനകത്തും കുന്നുമ്മലിലുമുള്ള വ്യാപാരസ്ഥാപനങ്ങള്‍ രാത്രിയും തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാഭരണകൂടം ആവശ്യപ്പെടും.
പ്രാദേശിക തലത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ വനിതാദിനാഘോഷ പരിപാടികള്‍ ആരംഭിക്കും. വനിതാശാക്തീകരണം ലക്ഷ്യമിട്ട് ജില്ലയുടെ വിവിധയിടങ്ങളില്‍ സെമിനാറുകള്‍, കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഫ്‌ളാഷ്‌മോബ്, സെല്‍ഫ് ഡിഫന്‍സ് പരിശീലനം, തുടങ്ങി വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിക്കും.

ജില്ലയിലെ വനിതാദിനാഘോഷപരിപാടികള്‍ വിപുലമായി ആചരിക്കുന്നതിനായി ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു തുടങ്ങിയവരും മറ്റ് ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share this post:

19/02/2020
തിരുവനന്തപുരം: മലപ്പുറത്ത് ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നു. ഇന്‍കലിനു കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക. ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ പ്രത്യേകമായി ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആന്റ് റിസര്‍ച്ചിനായിരിക്കും (ഐഡിടിആര്‍) നടത്തിപ്പ് ചുമതല. ഷാര്‍ജ സര്‍ക്കാരിന്റെ മുന്നില്‍ കേരളം ഉന്നയിച്ച നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കാനാകുമെന്നതാണ് പ്രത്യേകത. ഇന്റര്‍നാഷഷല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇതുവഴി ലഭിക്കും. ഷര്‍ജയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി ആവശ്യമായി മേല്‍നോട്ടം വഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടന്‍ ഒപ്പിടും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, എ കെ ശശീന്ദ്രന്‍, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ കെ സിങ്ങ്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി എസ് സെന്തില്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post:

19/02/2020
മഞ്ചേരി: സംസ്ഥാനത്ത് ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപയാക്കി കൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവ് അംഗീകരിച്ച് വ്യാപാരികൾ. മഞ്ചേരി കച്ചേരിപ്പടിയിലെ ഇരുമ്പുഴി സ്വദേശി ഹക്കീമിന്റെ കടയിലാണ് ഇരുപത് രൂപ എംആർപിയുളള വെള്ളം 13 രൂപക്ക് വിൽക്കുന്നത്. സർക്കാർ തീരുമാനപ്രകാരമാണ് വില കുറച്ചെതെന്ന് ബോർഡും കടക്ക് മുമ്പിൽ സ്ഥാപിച്ചിട്ടുണ്ട്.

ഒരു ലിറ്റർ കുപ്പിവെള്ളത്തിന്‍റെ പരമാവധി വില 13 രൂപയാക്കി നിർണയിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.വിജ്ഞാപനം ഇറങ്ങുന്നതോടെയാണ് തീരുമാനം നടപ്പാവുക. അവശ്യസാധന വില നിയന്ത്രണ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കുപ്പിവെള്ളത്തിന്റെ വില നിശ്ചയിച്ചത്.
ആറ് രൂപയില്‍ താഴെ മാത്രമാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ നിര്‍മ്മാണ ചെലവ്. 8 രൂപക്കാണ് ഒരു ലിറ്റർ കുപ്പിവെള്ളം ചില്ലറ വിൽപനക്കാർക്ക് ലഭിക്കുന്നത്. എന്നാൽ അവർ ഈ വെള്ളം 20 രൂപക്കാണ് വിൽക്കുന്നത്. വില നിർണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്) നിർദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വിൽക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരുന്നുണ്ട്.

Share this post: