നേതാക്കളെ പൂട്ടിയിട്ട സംഭവം; എംഎസ്എഫിൽ വീണ്ടും പുറത്താക്കൽ

22/02/2020
മലപ്പുറം:എംഎസ്എഫ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട തർക്കങ്ങളിൽ നേതാക്കളുടെ പുറത്താക്കൽ തുടരുന്നു. കോഴിക്കോട് വിളിച്ചു ചേർത്ത കൗൺസിൽ യോഗത്തിനിടെ നേതാക്കളെ പൂട്ടിയിട്ട സംഭവത്തിൽ ആറ് എംഎസ്എഫ് പ്രവർത്തകർക്ക് കൂടി സസ്‌പെൻഷൻ ലഭിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റിനെ നേരെത്തെ പുറത്താക്കിയിരുന്നു.

എംഎസ്എഫ് കാമ്പസ് കൗൺസിൽ കൺവീനർ മുഫീദ് റഹ്മാൻ, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെടി ജാസിം, കൊടുവള്ളി മണ്ഡലം പ്രസിഡന്റ് കെപി റാഷിദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അർഷാദ് ജാതിയേരി, ഇ കെ ശഫാഫ് പേരാവൂർ, ഷബീർ അലി തെക്കേകാട്ട് തുടങ്ങിയവരെയാണ് സസ്‌പെൻഡ് ചെയ്തത്. എംഎസ്എഫ് ഔദ്യോഗിക പക്ഷത്തിന് ഒപ്പം നിൽക്കുന്നവരാണ് പുറത്താക്കപ്പെട്ടവർ
കോഴിക്കോട് വച്ച് നടന്ന എംഎസ്എഫ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചിരുന്നു.
മുതിർന്ന ലീഗ് നേതാക്കളെ പ്രവർത്തകർ പൂട്ടിയിടുകയും ചെയ്തു.

ആഭ്യന്തര തർക്കം പരസ്യമായതോടെ മായിൻ ഹാജി, പിഎംഎ സലാം എന്നിവരെ ലീഗ് നേതൃത്വം അന്വേഷണ കമ്മീഷനായി നിയോഗിച്ചു. കമ്മീഷൻ അംഗങ്ങൾ ഇന്നലെ പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭാരവാഹികളും സംസ്ഥാന കൗൺസിൽ അംഗങ്ങളുമുൾപ്പടെ ആറ് പേരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

Share this post:

31/01/2019

മലപ്പുറം:രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അവഹേളിച്ച ഹിന്ദുമഹാസഭയുടെ പ്രവൃത്തിയിൽ വ്യാപക പ്രതിഷേധം. വിവിധ സംഘടനകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

എം.എസ്.എഫ് മലപ്പുറം മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്യത്തിൽ കുന്നുമ്മലിൽ നടന്ന പ്രതിഷേധത്തിൽ ഗാഡിയെ കൊലപ്പെടുത്തിയ ഗോഡ്സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി.

Share this post: