പെരിന്തൽമണ്ണയുടെ കുരുക്കഴിയും പുതിയ ബൈപാസ് ഉടൻ

06/02/2019

പെരിന്തൽമണ്ണ: നഗരത്തിന്റെ ഗതാഗത കുരിക്കിന് സ്ഥിരമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത ഓരാടംപാലം – മാനത്തുമംഗലം ബൈപാസ് യാഥാർത്യമാവുന്നു. സ്പീക്കർ വിളിച്ച് ചേർത്ത യോഗത്തിലാണ് പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനമായത്.

2009 ൽ എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്ത പദ്ധതിക്ക് 2010ൽ ഭരണാനുമതി ലഭിച്ചു. പത്ത് കോടി അനുവദിച്ച് രൂപരേഖ നിശ്ചയിച്ച് കല്ല്നാട്ടിയെങ്കിലും പിന്നീട് പദ്ധതി അനിശ്ചിതത്വത്തിലാവുകയായിരുന്നു. നാല് കിലോമീറ്റർ നീളവും 24 മീറ്റർ വീതിയും ഉള്ള ബൈപാസ് പൂർത്തിയാകുന്നതോടെ പെരിന്തൽമണ്ണയുടെ ഗതാഗത കുരുക്കിന് വലിയ പരിഹാരമാവും.

സ്പീക്കറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി ജി.സുധാകരൻ, എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, ടി.എ അഹമ്മദ് കബീർ, നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവൻ എന്നിവർ പങ്കെടുത്തു. പൊതുമരാമത്ത് സെക്രട്ടറി, റോഡ് വിഭാഗം ചീഫ് എഞ്ചിനീയർ എന്നിവർ പങ്കെടുത്തു.

Share this post:

05/02/2019

പെരിന്തൽമണ്ണ:പെരിന്തൽമണ്ണയിലെ ഗതാഗതക്കുരിക്കിന് സ്ഥിര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വിളിച്ച ജനപ്രതിനിധികകളുടെയും മന്ത്രിമാരുടേയും യോഗം ഇന്ന് ചേരും. ഓരാടം പാലം- മാനത്ത് മംഗലം ബൈപ്പാസ് വേഗത്തിൽ യാഥാർഥ്യമാക്കുന്നതിന്റെ ആലോചനകളാണ് പ്രധാനമായും യോഗത്തിൽ നടക്കുക.

10.30 ന് സ്പീക്കറുടെ ചേമ്പറിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരായ ഡോ.തോമസ് ഐസക്ക്, ജി.സുധാകരൻ, എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, ടി.എ അഹമ്മദ് കബീർ, നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവൻ എന്നിവർ പങ്കെടുക്കും.

അങ്ങാടിപ്പുറത്ത് മേൽപ്പാലം വന്നിട്ടും ഗതാഗത തടസ്സത്തിന് കുറവൊന്നും വന്നിട്ടില്ല. ശാശ്വത പരിഹാരം എന്ന നിലക്ക് വി.എസ് സർക്കാരിന്റെ കാലത്ത് കൊണ്ട് വന്ന ഓരാടം പാലം- മാനത്ത് മംഗലം ബൈപ്പാസ് പ്രവർത്തനം തുടർന്ന് വന്നവർ ഏറ്റെടുക്കാതിരിക്കുകയായിരുന്നു.

Share this post: