കരിപ്പൂര്‍ വിമാനത്താവളത്തെ കേന്ദ്രം സഹായിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

04/02/2019

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തെ സംസ്ഥാനം പരിഗണിക്കുന്നുണ്ടെന്നും എന്നാല്‍ കേന്ദ്രത്തില്‍നിന്ന് മതിയായ സഹായം ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വലിയ വിമാനങ്ങൾ ഇറങ്ങാതിരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചു. ഇതു പരിഗണിച്ചാണ് നടപടി ഉണ്ടായത്. എന്നാല്‍ വേണ്ട സഹായം കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭൗതിക സജ്ജമാക്കാൻ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി ഭരണാനുമതി നൽകിയിട്ടുണ്ട്. 137 ഏക്കർ ഭൂമി ഇനിയും ആവശ്യമാണ്. പാർക്കിങിനായി 15.25 ഏ ക്കർ കൂടി വേണം. ഭൂമി ഏ റ്റെടുക്കുന്നതിൽ പ്രതിഷേധം ഉണ്ടാകുന്നത് വികസന പ്രവർത്തനങ്ങൾ പിന്നോട്ട് അടിക്കും.

കരിപ്പൂർ വിമാനത്താവള വികസനത്തിലും നടത്തിപ്പിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാട്ടിയ അവഗണന മൂലം യാത്രക്കാരുടെ എണ്ണം കുറഞ്ഞതും വിമാന സർവീസുകൾ വെട്ടിച്ചുരുക്കിയതും സഭ നിർത്തിവച്ചു ചർച്ച ചെയ്യണം എന്ന എം കെ മുനീര്‍ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Share this post: