പൊന്നാനി വയനാട് എൽഡിഎഫ് മണ്ഡലം കൺവെൻഷനുകൾ ഇന്ന്

14/03/2019

മലപ്പുറം:എൽഡിഎഫ‌് പൊന്നാനി, വയനാട‌് ലോക‌്സഭാ മണ്ഡലം തെരഞ്ഞെടുപ്പ‌് കൺവൻഷനുകൾ ഇന്ന് ചേരും. പി വി അൻവർ മത്സരിക്കുന്ന പൊന്നാനി മണ്ഡലം കൺവൻഷൻ കോട്ടക്കൽ പി എം ഓഡിറ്റോറിയത്തിൽ വൈകിട്ട‌് അഞ്ചിന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഉദ‌്ഘാടനംചെയ്യും. എൽഡിഎഫ‌് നേതാക്കളായ ബിനോയ‌് വിശ്വം, ആർ മുഹമ്മദ‌്ഷാ, എ കെ ശശീന്ദ്രൻ, എ ശിവപ്രകാശ‌്, സബാഹ‌് പുൽപ്പറ്റ, കെ പി പീറ്റർ, അഹമ്മദ‌് ദേവർകോവിൽ, ജോർജ‌് ഇടപ്പരത്തി, ജോർജ‌് അഗസ‌്റ്റിൻ എന്നിവർ സംസാരിക്കും.

അംഗം പി പി സുനീർ മത്സരിക്കുന്ന വയനാട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവൻഷൻ മുക്കത്താണ് ചേരുക. സംസ്ഥാന പാതക്കരികെ ഹോട്ടൽ മലയോരം ഗേറ്റ്‌വേയ‌്ക്ക‌് സമീപം രാവിലെ പത്തിന‌ാണ‌് കൺവൻഷൻ. എൽഡിഎഫ‌് സംസ്ഥാന നേതാക്കളായ കാനം രാജേന്ദ്രൻ, മന്ത്രി കെ കെ ശൈലജ, എം പി വീരേന്ദ്രകുമാർ എംപി, സി കെ നാണു എംഎൽഎ, എ പി അബ്ദുൾ വഹാബ്, മുക്കം മുഹമ്മദ്, അഡ്വ. രാജു എന്നിവർ പങ്കെടുക്കും.

Share this post: