കോവിഡ്; രക്തദാനവുമായി എസ്എഫ്ഐ

26/04/2021
മലപ്പുറം: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ രക്തക്ഷാമം പരിഹരിക്കുന്നതിനായി വിദ്യാർത്ഥികളുടെ രക്തദാനവുമായി എസ്എഫ്ഐ. സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിനിൽ നിരവധി വിദ്യാർത്ഥികളാണ് രക്തം ദാനം ചെയ്യാൻ തയ്യാറായി വരുന്നത്.

പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പ് അഖിലേന്ത്യാ പ്രസിഡൻ്റ് വി.പി സാനു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സക്കീർ എടയൂർ പങ്കെടുത്തു. അമ്പതോളം പ്രവർത്തകർ ഇവിടെ രക്തം നൽകി. ജില്ലയിൽ ആവിശ്യമായഅത്രയും രക്തം ബ്ലഡ് ബാങ്കുകളിലെത്തിക്കാനാണ് ക്യാമ്പയിൻ്റെ ഭാഗമായി സംഘടന ലക്ഷ്യമിടുന്ന

Share this post: