മലപ്പുറം മണ്ഡലത്തില്‍ എട്ട് സ്ഥാനാർഥികൾ

06/04/2019

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ സൂക്ഷ്മപരിശോധന പൂർത്തിയാപ്പോൾ എട്ട് സ്ഥാനാർത്ഥികൾ മത്സര രംഗത്ത്. വിവിധ പാർട്ടികളുടെ ഡമ്മി സ്ഥാനാർത്ഥികൾ സൂക്ഷ്മപരിശോധനയുടെ സമയത്ത് പത്രിക പിൻവലിച്ചിരുന്നു. ഇന്ന് ആരും നാമനിര്‍ദേശപത്രിക പിന്‍വലിച്ചില്ല. ഏപ്രില്‍ എട്ട് വൈകുന്നേരം മൂന്നുവരെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസരം. അന്തിമ സ്ഥാനാർഥികളെ അന്നറിയാം. അന്നുതന്നെ അനംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നമനുവദിക്കും.

സ്ഥാനാർത്ഥികൾ

സാനു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), പി.കെ കുഞ്ഞാലിക്കുട്ടി (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), ഉണ്ണികൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), അബ്ദുല്‍ മജീദ്.പി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), അബ്ദു സലാം (സ്വതന്ത്രന്‍), പ്രവീണ്‍ കുമാര്‍(ബഹുജന്‍ സമാജ് പാര്‍ട്ടി), ഒ.എസ് നിസാര്‍ മേത്തര്‍ (സ്വതന്ത്രന്‍), സാനു എന്‍.കെ (സ്വതന്ത്രന്‍) എന്നിവരാണ് നിലവിലുള്ള സ്ഥാനാര്‍ത്ഥികള്‍.

Share this post:

14/03/2019

കോട്ടക്കല്‍: പൊന്നാനി ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീന്റെ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരിൽ കണ്ട് അനുഗ്രഹവും പിന്തുണയും അഭ്യര്‍ത്ഥിക്കാനാണ് ഇന്നലെ സ്ഥാനാർത്ഥി സമയം ചിലവഴിച്ചത്.

രാവിലെ പതിനൊന്ന് മണിയോടെ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്റെ വസതിയില്‍ എത്തിയ ഇ.ടിയെ രാധാകൃഷ്ണനും കുടുംബവും സ്വീകരിച്ചു. അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. തുടര്‍ന്ന് ആലത്തിയൂരിലെ പുരാതന തറവാടായ നമ്പില്ലം മനയില്‍ സന്ദര്‍ശനം നടത്തി. ഇവിടെയും ഹൃദ്യമായ സ്വീകരണമാണ് ഇ.ടിക്ക് ലഭിച്ചത്. ഉച്ചക്ക് ശേഷം മഹാകവി അക്കിത്തതിന്റെ വസതിയില്‍ എത്തി അന്തരിച്ച അക്കിത്തതിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനത്തിന് അന്ത്യോപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് വൈകുന്നേരം വിവിധ മണ്ഡലം കണ്‍വെന്‍ഷനുകളില്‍ സംബന്ധിച്ചു. യു.ഡി.എഫ് നേതാക്കളായ കുറുക്കോളി മൊയ്തീന്‍ എം. അബ്ദുള്ളകുട്ടി ആര്‍.കെ ഹമീദ് റഹീം മാസ്റ്റര്‍ മുജീബ് ശാജി എന്നിവര്‍ ഇ.ടിയെ അനുഗമിച്ചു.

Share this post:

06/02/2019

മലപ്പുറം: വയനാട് സീറ്റിൽ മത്സരിക്കാൻ അവസരം തേടി കോൺഗ്രസിൽ നീണ്ട നിര. പത്തിലധികം നേതാക്കളാണ് മണ്ഡലം ലക്ഷ്യമിട്ട് കരുക്കൾ നീക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഷാനിമോൾ ഉസ്മാൻ, ടി സിദ്ദിഖ് തുടങ്ങിയവർകെല്ലാം വയനാട് മത്സരിക്കാനാണ് താൽപര്യമെന്നറിയുന്നു.

അതേ സമയം പുറമേ നിന്നുള്ള സ്ഥാനാർത്ഥികൾ വയനാടിൽ വേണ്ടെന്നാണ് കോൺഗ്രസ് മണ്ഡലം കമ്മറ്റി നിലപാട്, സ്ഥാനാർത്ഥിയെ കെട്ടിയിറക്കാനുള്ള നീക്കം മുന്നിൽ കണ്ട് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥികൾ വേണ്ടന്ന് വയനാട് മണ്ഡലം കമ്മറ്റി പ്രമേയം പാസാക്കി. കെ.എസ്.യു മലപ്പുറം ജില്ലാ കമ്മറ്റിയും പുറത്ത് നിന്നുള്ള സ്ഥാനാർത്ഥിയെ എതിർത്ത് പരസ്യമായി രംഗത്ത് വന്നു.

എം.എ ഷാനവാസിന്റെ മകളെ സ്ഥാനാർത്ഥി ആക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരുങ്കെലും നിലവിൽ അതിന് സാധ്യത ഇല്ല.

Share this post: