പെരിന്തൽമണ്ണയിൽ സാനുവിന്റെ റോഡ് ഷോ

14/03/2019

മലപ്പുറം: ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി വി.പി സാനു ഇന്നലെ പെരിന്തൽമണ്ണയിലെ വിവിധയിടങ്ങളിൽ പര്യാടനം നടത്തി.
പിടിഎം ഗവ.കോളേജ്, എസ്എൻഡിപി വൈഎസ്എസ് കോളേജ്, ഇഎംഎസ് കോളേജ് ഓഫ് നേഴ്സിങ് എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിയെത്തി. വൈകീട്ട് സ്ഥാനാർത്ഥി നഗരത്തിൽ റോഡ് ഷോ നടത്തി.

Share this post:

by അൻവർ അലി

വളാഞ്ചേരി സ്വദേശി വി.പി സാനു ബാലസംഘം പ്രവർത്തകനായാണ് പൊതുജീവിതം തുടങ്ങുന്നത്. ഇന്ന് രാജ്യത്ത് എവിടെ വിദ്യാർത്ഥി അവകാശ സമരങ്ങളുണ്ടായാലും അതിന്റെ മുന്നണി പോരാളി എന്ന നിലയിലേക്ക് സാനു വളർന്നിരിക്കുന്നു. 31-10 -1988 ന് വളാഞ്ചേരിയിൽ ജനിച്ച സാനു ജിയുപിഎസ് പൈങ്കണ്ണൂർ, ജിഎച്ച്എസ്എസ് കുറ്റിപ്പുറം, വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കി. വളാഞ്ചേരി എംഇഎസ് കോളേജിൽ നിന്ന് ബിരുദവും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

ബാലസംഘം മലപ്പുറം ജില്ലാ സെക്രട്ടറി, എസ് എഫ് ഐ വളാഞ്ചേരി ഏരിയാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ മാസങ്ങൾ നീണ്ട് നിന്ന വിദ്യാർത്ഥി സമരത്തിന് കാലിക്കറ്റ് സർവ്വകലാശാലയിൽ നേതൃത്വം നൽകി. വിദ്യാർത്ഥി സമരങ്ങളുടെ ഭാഗമായി നിരവധി തവണ പോലീസ് മർദ്ദനത്തിനിരയാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു.

രണ്ടാം തവണയാണ് എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായി സാനു തെരഞ്ഞെടുക്കപ്പെടുന്നത്. സംഘപരിവാർ രാഷ്ടീയത്തിനെതിരെയും കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയും ദേശീയ തലത്തിൽ വിദ്യാർത്ഥി സമരങ്ങളുടെ മുൻ നിരയിൽ സാനുവിന്റെ നേതൃത്വമുണ്ടായിരുന്നു. ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉടനെയാണ് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ചെയർമാനായിരുന്ന കനയ്യകുമാറിനെ ബിജെപി സർക്കാർ ജയിലിലടക്കുന്നത്. ഇതിനെതിരെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് സമരം നയിച്ച സാനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. നജീബ് വിഷയത്തിൽ രാജ്യതലസ്ഥാനത്തെ വിദ്യാർത്ഥി പ്രതിഷേധ കേന്ദ്രമായി മാറ്റി തീർക്കാൻ സാനു നേതൃത്വം നൽകി. രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്ന് രാജ്യത്ത് നടന്ന വിദ്യാർത്ഥി സമരങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ വിവിധ സംസ്ഥാനങ്ങളിൽ സാനുവിന് അറസ്റ്റ് വരിക്കേണ്ടിവന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് എസ്എഫ്ഐ സംഘടിപ്പിച്ച അഖിലേന്ത്യാ ജാഥക്കും ഇക്കാലത്ത് സാനു നേതൃത്വം നൽകി.

സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പർ വിപി സക്കറിയയുടേയും റംലയുടേയും രണ്ട് മക്കളിൽ മൂത്ത മകനാണ് മുപ്പത് കാരനായ വി.പി സാനു, അവിവാഹിതനാണ്.സിനിമാ പ്രവർത്തകനായ സഹീറാണ് സഹോദരൻ.

Share this post:


09/03/2019

മലപ്പുറം:ലോകസഭാതിരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി സാനു മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനാണ് സാനുവിനെ മലപ്പുറം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. വളാഞ്ചേരി സ്വദേശിയായ സാനു ബാലസംഘം പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. മണ്ഡലം കമ്മറ്റിയുടെ നിർദ്ദേശത്തിന് സംസ്ഥാന സെക്രട്ടേറിയേറ്റും തുടർന്ന് സംസ്ഥാന സമിതിയും അംഗീകാരം നൽകുകയായിരുന്നു.

Share this post: