Main News
അരിപ്രയിൽ പാചകവാതക ടാങ്കർ ലോറി മറിഞ് അപകടം;ഗതാഗതം തടസ്സപ്പെട്ടു

18/03/2018

മലപ്പുറം: പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ പാചകവാതകവുമായി വന്ന ടാങ്കർ ലോറി മറിഞ്ഞ് അപകടം. വാതകചോർച്ചയെ തുടർന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. മറിഞ്ഞ ടാങ്കറിൽ നിന്ന് മറ്റൊരു ടാങ്കർ ലോറിയിലേക്ക് വാതകം മാറ്റാനുള്ള ശ്രമം നടന്ന് വരികയാണ്. ഫയർഫോഴ്സിന്റേയും പോലീസിന്റേയും നേതൃത്വത്തിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻപും ഇവിടെ ടാങ്കർ അപകടം നടന്നിട്ടുണ്ട്‌.

Share this post: