Top News
എടപ്പാളിൽ പത്ത് വയസ്സുകാരിയെ മര്‍ദ്ദിച്ചതായി പരാതി

07/04/2019

എടപ്പാള്‍ :എടപ്പാളില്‍ പത്ത് വയസുകാരിയായ നാടോടി പെണ്‍കുട്ടിക്ക് ക്രൂര മര്‍ദ്ദനം ഏറ്റു. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിയെ കണ്ടെത്തി. എടപ്പാൾ സ്വദേശി രാഘവനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാണ് പിടിയാലായ രാഘവൻ.

ഇന്ന് രാവിലെ  പത്ത് മണിയോടെയാണ് സംഭവം നടന്നത്. പത്ത് വയസ് മാത്രം പ്രായമുള്ള കുട്ടിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. എങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

Share this post: