Top News
എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റും ലീഗ് വാർഡ് പ്രസിഡന്റും എൽഡിഎഫിൽ

07/04/2019

താനൂർ:മുസ്ലിംലീഗ്, എസ്ഡിപിഐ എന്നീ പാർട്ടികൾ നിന്നും രാജിവെച്ച് സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക് സ്വീകരണം നൽകി. മുസ്ലിം ലീഗ് താനൂർ നഗരസഭ ആറാം വാർഡ് കമ്മിറ്റി പ്രസിഡന്റ് പട്ടാട്ടിൽ ശിഹാബ് തങ്ങൾ, എസ്ഡിപിഐ നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ബീരാൻക്കാനകത്ത് അബ്ദുൽകരീം എന്നിവരാണ് പാർടി വിട്ടത്.
രണ്ടു പേരെയും പൊന്നാനി ലോക്സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി പി വി അൻവർ മാലയിട്ടു സ്വീകരിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയൻ, താനൂർ ലോക്കൽ സെക്രട്ടറി സമദ് താനാളൂർ എന്നിവർ സംസാരിച്ചു.

Share this post: