Top News
എസ്.ഐയുടെ കരണത്തടിച്ച കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

14/03/2019

മലപ്പുറം: തിരൂരില്‍ എസ്.ഐയുടെ കരണത്തടിച്ച കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സി.പി.ഐ.എം നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ അഡീഷണല്‍ എസ്.ഐ ഗോപാലനെ ആക്രമിച്ച കേസിലാണ് ഡിവൈഎഫ്‌ഐഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്.

കൈമലശ്ശേരി അമ്മേകര ഹൗസില്‍ അഭിജിത്തി(26)നെയാണ് തിരൂര്‍ പുങ്ങോട്ടുകുളത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ 332,353 വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കി, പ്രതിയെ പതിനാല് ദിവസത്തേക്ക് തിരൂർ കോടതി റിമാന്റ് ചെയ്തു.

Share this post: