Top Stories
ജില്ലയില്‍ 3,388 പേര്‍ക്ക് രോഗമുക്തി ജില്ലയില്‍ കോവിഡ് വിമുക്തരായവര്‍ ഒന്നര ലക്ഷം കവിഞ്ഞു
May 08, 2021

മലപ്പുറം ജില്ലയില്‍ ഇന്ന് 3,388 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,52,113 ആയി. അനുദിനം വര്‍ധിക്കുന്ന രോഗികള്‍ക്കെല്ലാം മികച്ച ആരോഗ്യ പരിചരണമാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം ഉറപ്പു വരുത്തിയിരിക്കുന്നത്. രോഗ പ്രതിരോധത്തിനൊപ്പം ചികിത്സയും കാര്യക്ഷമമാക്കിയതിലൂടെയാണ് ഇത്രയും പേര്‍ക്ക് രോഗവിമുക്തി ഉറപ്പാക്കാനായതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

2019ല്‍ ചൈനയിലെ വുഹാനില്‍ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ അതീവ ജാഗ്രതയോടെയുള്ള ഇടപെടലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ നടപ്പാക്കിവന്നത്. ഇതിനിടെ 2020 മാര്‍ച്ച് 16ന് രണ്ട് പേര്‍ക്കാണ് ജില്ലയില്‍ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആദ്യ ഘട്ടം മുതല്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെ ആരംഭിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രോഗവ്യാപനം വര്‍ധിച്ച ഈ വേളയിലും ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമായി തുടരുന്നു. രോഗബാധിതരാകുന്നവരെയെല്ലാം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആശങ്കയല്ല, മുന്നൊരുക്കമാണ് പ്രധാനമെന്ന സന്ദേശവുമായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്

Share this post: