Top News
നിപാ വൈറസ്: പനി ബാധിച്ചവർക്ക് ശ്രുശ്രൂഷ നല്‍കിയിരുന്ന നഴ്‍സ് മരിച്ചു.

21/05/2018

കോഴിക്കോട്: പനി ബാധിച്ച് മരിച്ചവരെ ചികിത്സിച്ചിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‍സ് വൈറസ് ബാധയേറ്റ് ് മരിച്ചു. പന്തിരിക്കരയില്‍ നേരത്തെ പനി ബാധിച്ച് മരിച്ച രണ്ടുപേര്‍ക്ക് ശ്രുശ്രൂഷ നല്‍കിയത് ലിനിയായിരുന്നു. സമാനമായ പനിയുടെ ലക്ഷണങ്ങളെ തുടര്‍ന്ന് ലിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് രാവിലെയാണ് ലിനിയുടെ മരണം.

പനി സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടരുന്ന സാഹചര്യത്തിൽ സ്വയം ചികിത്സ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും. പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നീ ലക്ഷണങ്ങളുള്ളവരെ വിദഗ്ദ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

Share this post: