Main News
പിഎസ്എംഒ കോളേജിന്റെ തിരുമുറ്റത്ത് ഇ.ടിയെത്തി; വരവേറ്റ് വിദ്യാർത്ഥികൾ

15/03/2019

പൊന്നാനി: പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീർ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പിഎസ്എംഒ കോളേജിൽ സന്ദർശനം നടത്തി. ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് കോളേജിൽ ലഭിച്ചത്. എംഎസ്എഫ് പ്രവർത്തകരായ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചാണ് ഇടിയെ വരവേറ്റത്. പി.കെ അബ്ദ്ദുറബ്ബ് എംഎൽഎയും അദ്ധേഹത്തോടൊപ്പമുണ്ടായിരുന്നു.

ഇടിയുടെ മണ്ഡല പര്യാടനത്തിന് ഇന്ന് തുടക്കമായി. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലാണ് ആദ്യ ദിനത്തിലെ പര്യാടനം. രാവിലെ എടരിക്കോട് സ്പിന്നിംങ് മില്ലിൽ നിന്നാണ് പര്യാടനം തുടങ്ങിയത്.

Share this post: