Top News
പൊന്നാനിയിൽ എൽഡിഎഫ് നിയോജകമണ്ഡലം കൺവെൻഷനുകൾക്ക് തുടക്കം

15/03/2019

പൊന്നാനി:ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പിവി അൻവറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി മണ്ഡലം കൺവൻഷനുകൾക്ക് തുടക്കമായി. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ തൃത്താല നിയോജകമണ്ഡലം കൺവെൻഷൻ കൂറ്റനാട് കെ എം ഓഡിറ്റോറിയത്തിൽ നടന്നു.
കൺവെൻഷൻ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ചെല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പിവി അൻവർ, മന്ത്രി കെ ടി ജലീൽ, അജിത്ത് കൊളാടി, എം ചന്ദ്രൻ, എം കെ ചന്ദ്രൻ, പി എൻ മോഹനൻ , മറ്റു എൽഡിഎഫ് ഘടകകക്ഷി നേതാക്കും സംസാരിച്ചു. കൺവൻഷന് മുന്നോടിയായി നഗരത്തിൽ വ്യാപാര സ്ഥാപനങ്ങളിലും പ്രമുഖരെയും കണ്ട് സ്ഥാനാർഥി പിവി അൻവർ വോട്ട് അഭ്യർത്ഥിച്ചു

Share this post: