Top News
പോളിയോ തുള്ളിമരുന്ന് വിതരണം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

10/06/2018

മലപ്പുറം: പോളിയോ നിർമ്മാർജ്ജനത്തിന്റെ ഭാഗമായുള്ള തുള്ളിമരുന്ന് വിതരണം നാളെ നടക്കും. ജില്ലയിൽ അഞ്ച് വയസിന് താഴെയുള്ള 440799 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: സക്കീന അറീച്ചു.

തുള്ളിമരുന്ന് വിതരണത്തിനായി ജില്ലയിൽ 3817 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഇവ പ്രവർത്തിക്കും. 9829 സന്നദ്ധ പ്രവർത്തകരെ മരുന്ന് വിതരണത്തിനായി നിയോഗിച്ചിട്ടുണ്ട്‌. അയൽ സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്കും മരുന്ന് നൽകും. 1674 കുട്ടികളെ ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനം മേൽമുറി അങ്കണവാടിയിൽ ഉബൈദുള്ള എംഎൽഎ നിർവഹിക്കും.

Share this post: